അവസാന നിമിഷം ദ്രാവിഡിന്റെ പൂഴിക്കടകന്‍, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷിക്കാനുളള അവസാന ദിവസം പരിശീലകനാകാന്‍ അപേക്ഷ നല്‍കി മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ്രാവിഡിനെ കൂടാതെ ദ്രാവിഡിന്റെ വിശ്വസ്തരെല്ലാ ഈ സ്ഥാനത്തേയ്ക്ക് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍സിഎ ഫീല്‍ഡിംഗ് പരിശീലകന്‍ അഭയ് ശര്‍മ്മയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായി തുടരും.

You Might Also Like