യഥാര്‍ത്ഥ ഹീറോ അവനാണ്, അശ്വിനും വിഹാരിയും പന്തും പൂജാരയുമെല്ലാം കഥാപാത്രങ്ങള്‍ മാത്രം

അനൂപ് വടക്കേ പിടികയില്‍

ടീമിലെ ഏറ്റവും ബെസ്റ്റ് പ്ലേയര്‍ ഇല്ലാതെ നയിക്കേണ്ടി വരിക എന്നതാണ് വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ പകരം വരുന്ന ഏതൊരു ക്യാപ്റ്റനും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി. കോഹ്ലി പ്ലെയിങ് 11 ഇലവനില്‍ ഇല്ല എന്ന ഒരൊറ്റ കാര്യം കൊണ്ട് തന്നെ കളി തുടങ്ങുന്നതിനു മുന്നേ മൊമെന്റം ഓപ്പസിറ്റ് സൈഡിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ മാത്രം ആണ് അയാള്‍ ടീമില്‍ ഉണ്ടാക്കുന്ന സൈക്കോളജിക്കല്‍ ഇമ്പാക്ട്.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യം വന്നാല്‍ രണ്ടു പേരൊഴികെ ബാക്കി എല്ലാ ബാറ്‌സന്മാരും ഓരോ സീരീസിലും മാറി മാറി വരുന്ന നിലക്ക് അസ്ഥിരമാണ് ബാറ്റിംഗ് ലൈനപ്പും. ഓസ്ട്രലിയയെ പോലൊരു ടീമിനെ ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ നാട്ടില്‍ നേരിടേണ്ടി വരിക എന്നു പറയുമ്പോള്‍ മേലെ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഒക്കെ ഇരട്ടി ഭീകരത കൂടി ആവും. ഇതിനെല്ലാം ഒപ്പം പരിക്ക് കൊണ്ട് ഓരോ ദിവസവും കൊഴിഞ്ഞു തീരുന്ന ഒരു സ്‌ക്വാഡും. അജിന്‍ക്യ രഹാനെ എന്ന താല്‍ക്കാലിക ക്യാപ്റ്റനെ എന്നെന്നേക്കും അടയാളപ്പെടുത്തുവാന്‍ ഇത്തരം സാഹചര്യങ്ങളില്‍ അയാള്‍ എന്ത് ചെയ്തു എന്ന് ചരിത്രം ഓര്‍ക്കുക തന്നെ ചെയ്യും.

അഡലൈയ്ഡിലെ ആദ്യ ടെസ്റ്റില്‍ 36 റണ്‍സ് എന്ന നാണക്കേടിന്റെ കുഴിയില്‍ വീണ ടീമില്‍ നിന്നും കോഹ്ലി കൂടി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ബാക്കി വരുന്ന മൂന്ന് ടെസ്റ്റും ഓസ്ട്രേലിയ അനായാസം വൈറ്റ് വാഷ് ചെയ്യും എന്ന് സ്വഭാവികമായി പ്രവചിച്ചവരാണ് ഭൂരിഭാഗം ക്രിക്കറ്റ് നിരീക്ഷകരും. എക്കാലത്തും ടീമിന് ഒപ്പം ഉറച്ചു നിന്നുള്ള ആരാധകര്‍ക്ക് ആദ്ഭുതങ്ങള്‍ സംഭവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ഒറ്റ വഴിയേ ഉണ്ടായിരുന്നുമുള്ളൂ. എന്നാല്‍ കളി തുടങ്ങും മുന്നേ മാനസികമായി ഓസ്ട്രേലിയ ജയിച്ചു കഴിഞ്ഞെന്നു വിശ്വസിച്ച മെല്‍ബണില്‍ അജിന്‍ക്യ രഹാനെ എന്ന ക്യാപ്ടനെയും പോരാളിയുടെയും മുന്നില്‍ ഓസ്ട്രേലിയ മുട്ടു മടക്കുകയായിരുന്നു. ഓണ്‍ ഫീല്‍ഡിലെ മികവുറ്റ തീരുമാനങ്ങളും ബാറ്റിങ്ങിലെ കരിയറിലെ തന്നെ ഒരുപക്ഷേ ഏറ്റവും മികച്ച ഒരു ഇന്നിംഗ്‌സുമായി രഹാനെ ഓസ്‌ട്രേലിയയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കളഞ്ഞു. സീരീസ് 1-1.

ക്യാപ്ടന്‍സിയും ഫീല്‍ഡിലെ ആഗ്രഷനും സ്ഥിരം ചേര്‍ത്തു വായിക്കുന്ന രണ്ടു കാര്യങ്ങളാണ്. അഗ്രസീവ് ആയ മികച്ച രണ്ടു ടെസ്റ്റ് നായകര്‍ ഇന്ത്യക്ക് തന്നെ ഉണ്ട്. ഒരു ക്യാപ്റ്റനെ സംബന്ധിച്ചു അയാളുടെ ടീമിനെ അയാള്‍ക്ക് എത്രത്തോളം മൊട്ടിവെറ്റ് ചെയ്യാന്‍ സാധിക്കുന്നു, ടീം സെലക്ഷന്‍ ഓണ്‍ ഫീല്‍ഡ് ഡിസിഷന്‍ ഇവയൊക്കെ എത്രത്തോളം ഫലപ്രദം ആവുന്നു എന്നത് ആണ് കളിയുടെ അന്തിമ ഫലത്തില്‍ ആകെ നിര്‍ണയകം ആവുന്നത്. രഹാനെ ഇതില്‍ രണ്ടാമത്തെ കാറ്റഗറിയില്‍ ആണ്.

സിഡ്നി ടെസ്റ്റില്‍ അവസാനം 407 ചെയ്സ് ചെയ്യുമ്പോള്‍, കളിയുടെ മൊമെന്റം ഓസ്ട്രേലിയയുടെ വശത്തു ആയിരുന്നെങ്കിലും, ഇന്ത്യക്ക് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടെന്നു വ്യക്തമായിരുന്നു. രോഹിത്- ഗില്‍ പാര്‍ട്ണര്‍ഷിപ്, പൂജാര- പന്ത് പാര്‍ട്ണര്‍ഷിപ്, വിഹാരി- അശ്വിന്‍ പാര്‍ട്ണര്‍ഷിപ് ഇതിലെല്ലാം ഒരോ അവസരത്തില്‍ ഇന്ത്യയുടെ പ്ലാനും സമീപനവും വ്യക്തമായിരുന്നു. അത് എക്‌സിക്യൂട് ചെയ്തു വിജയിക്കുക എന്നത് ആയിരുന്നു ബാറ്റിയിങ് ലൈനപ്പിന്റെ ഓരോ സെഷനിലെയും ചുമതല.

ടെസ്റ്റ് ക്രിക്കറ്റിലെ താരതമ്യേനെ പുതുമുഖം ആയ വിഹരിയും, പ്രോപ്പര്‍ ബാറ്‌സ്മാന്‍ കൂടി അല്ലാത്ത അശ്വിനും കൂടി വിജയത്തിനും ഓസ്‌ട്രേലിയാക്കും ഇടയില്‍ അസാധ്യം എന്നു തോന്നിച്ചൊരു വേലി കെട്ടി പൊക്കിയപ്പോള്‍ രഹാനെ എന്ന ക്യാപ്റ്റനും കൂടി അറിയാതെ അംഗീകരിക്കപ്പെടുകയാണ്. സീരീസിലെ അവസാന മത്സരം ജയിച്ചു അജിന്‍ക്യ രഹാനെ എന്ന താല്‍ക്കാലിക നായകന് കീഴില്‍ ഐതിഹാസികമായ പോരാട്ട വീര്യവും, സീരീസും ഇന്ത്യന്‍ ക്രിക്കറ്റ് ഓര്‍ത്തു വെക്കാന്‍ സാധിക്കുന്നതാവണം കാവ്യനീതി എന്നു തന്നെ ആഗ്രഹിക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പരഡൈസോ ക്ലബ്

You Might Also Like