താനായിരുന്നു സെലക്ടറെങ്കില്‍ രഹാനയെ ഇന്ത്യന്‍ നായകനാക്കിയേനെ, ഓസീസ് താരം തുറന്ന് പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാനുളള അധികാരം തനിയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ വിരാട് കോഹ്ലിയ മാറ്റി അജിങ്ക്യ രഹാനെയെ ഇന്ത്യന്‍ നായകനായി തിരഞ്ഞെടുക്കുമായിരുന്നെന്ന് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ ലീ. രഹാനെ ഇന്ത്യന്‍ ടീമിന്റെ നായകനായാല്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുമെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും ലീ കൂട്ടിചേര്‍ത്തു.
‘രഹാനെയുടെ കീഴില്‍ പൂര്‍ണ്ണമായും ശാന്തമായ ടീമിനെ കാണാന്‍ സാധിക്കുന്നു, ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ രഹാനെയെ ടീമിന്റെ ക്യാപ്റ്റനാക്കി കോഹ്ലിയെ ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കാന്‍ അനുവദിക്കുമായിരുന്നു. രഹാനെ ക്യാപ്റ്റനായാല്‍ ടീമില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നുറപ്പാണ്. ‘ ഷെയ്ന്‍ ലീ പറഞ്ഞു.
‘ഈ സിരീസില്‍ 21 താരങ്ങള്‍ റൊട്ടേറ്റ് ചെയ്യപ്പെടുന്നത് കണ്ടു, അവസരം ലഭിച്ച ഓരോ താരവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്, അതൊരു മികച്ച ക്യാപ്റ്റന് കീഴിലെ നടക്കൂ ‘ ഷെയ്ന്‍ ലീ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ കോഹ്ലി ആദ്യ ഒരു മത്സരം കോഹ്ലി നയിച്ചപ്പോള്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ശേഷം രഹാനയ്ക്ക് കീഴില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 36 റണ്‍സിന് പുറത്തായി പരാജയപെട്ട ശേഷം പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് രഹാനെയുടെ കീഴില്‍ ഇന്ത്യ നടത്തിയത്.