അജയ്യനായ ക്യാപ്റ്റന്‍, ഗാബയെ നടുക്കിയ ഇന്ത്യന്‍ നായകന്‍, രഹാനയെ കുറിച്ച് പറഞ്ഞില്ലങ്കില്‍ അനീതിയായിപ്പോകും

മുഹമ്മദ് തന്‍സി

അജങ്ക്യാ രഹാനെ… ഇന്ന് ഇന്ത്യയിലെ ഓരോ തെരുവുകളും ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയായ ഗാബയിലെ ഈ ചരിത്രവിജയം ആഘോഷിക്കുമ്പോള്‍, അജന്‍ക്യാ രഹാനെയെന്ന ക്യാപ്റ്റനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ അതൊരു അനീതിയായിപ്പോവും…

ഏതൊരു ഘട്ടത്തിലാണ് രഹാനെ ഈ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതെന്നോര്‍ക്കണം…

വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആദ്യ മത്സരത്തില്‍ ചരിത്രത്തിലെ തന്നെ നാണം കെട്ട തോല്‍വി രുചിച്ചു കഴിഞ്ഞിരിക്കുന്നു…

കേവലം 36 റണ്‍സിന് ഓള്‍ ഔട്ട്…

വിമര്‍ശനങ്ങളുടെ നടുവിലൂടെ നീങ്ങുന്ന ഇന്ത്യ..

വിരാട് കോഹ്ലിയെന്ന മഹാനായ ബാറ്റ്‌സ്മാന്റെ അഭാവം…

തുടര്‍ച്ചയായി താരങ്ങളുടെ പരിക്കേറ്റുള്ള പിന്മാറ്റം, സിറാജിന് നേരെയുയര്‍ന്ന വംശീയാധിക്ഷേപം, ബുമ്ര, ഷമി, ഭുവി എന്നിവരില്ലാത്ത ബൗളിംഗ് നിര…

ഓപ്പണിംഗ് ജോടിയുടെ സ്ഥിരതയില്ലായ്മ.. ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്ത്യ ഇന്നീ വിജയം വെട്ടിപ്പിടിച്ചത്…

കേവലം 13 വിക്കറ്റുമാത്രം കൈമുതലായുള്ള, 3 മത്സര പരിചയം മാത്രമുള്ള ഈ യുവതാരങ്ങളുടെ ഈ നിര പരിചയസമ്പന്നരായ ഓസ്‌ട്രേലിയയെ മുട്ട് കുത്തിച്ചുവെങ്കില്‍ മാറുന്ന ഇന്ത്യന്‍ യുവതയുടെ സൂചനയാണ് ഈ വിജയം…

ഇനി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ടി വരിക ഇന്ത്യന്‍ ടീമിലെ തന്നെ യുവതാരങ്ങളോടായിരിക്കാം…

ഈ മത്സരങ്ങളൊക്കെ ലൈവ് ആയി കാണാന്‍ സാധിച്ച നമ്മളൊക്കെ ഭാഗ്യവാന്മാരാണ്..

ഈ വിജയത്തെപ്പറ്റി നമ്മള്‍ വരും തലമുറകളോട് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. അവിടെ അജന്‍ക്യാ രഹാനെയെന്ന ക്യാപ്റ്റന്‍ അജയ്യനായി നിലകൊള്ളും

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like