എല്ലാം തകര്‍ന്ന് മുങ്ങുന്ന കപ്പലായിരുന്നു അത്!, രഹാന അഘോഷിക്കപ്പെടുന്നത് അതുകൊണ്ടാണ്

ഷാജി പാപ്പന്‍ ചിന്‍സ്

കളി 80ആം ഓവറിലേക്ക് അടുത്തുകൊണ്ടിരിക്കയാണ്
ന്യൂ ബോളില്‍ നിലവില്‍ ഓസീസ് ബൗളിംഗ് നിര എത്രത്തോളം ശക്തരാണെന്ന് ടിം പെയ്‌നെന്ന നായകന് വിശ്വാസമുണ്ട്
നാലാം പേസറായ ഗ്രീനിന് പന്തേല്‍പ്പിക്കുമ്പോള്‍ സ്റ്റാര്‍ക്കിനും കുമ്മിന്‍സിനുമൊന്ന് ഫ്രഷ് ആയിട്ട് ന്യൂ ബോളില്‍ ഇന്ത്യയെ വാരിക്കെട്ടാന്‍ അവിടെ സമയം അനുവധിക്കപ്പെടുകയാണ്
ആ പഴകിയ ബോള് അതിര്‍ത്തി കടത്താന്‍ jaddu മുതിരുമോയെന്ന് ആലോചിക്കുമ്പോള്‍ പ്രതിരോധമാണ് കണ്ടത്

വൈകാതെ ഓസീസ് കാത്തിരുന്ന സമയമെത്തുന്നു
വീണ്ടും ന്യൂ ബോളുമായി സ്റ്റാര്‍ക്ക്…
ഓസീസ് എന്താഗ്രഹിച്ചുവോ അതവിടെ നടപ്പിലാക്കുകയാണ് സ്റ്റാര്‍ക്ക്
80ആം ഓവറിലെ മൂന്നാം പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ സ്മിത്തിലേക്ക്
ആന്‍ഡ് ഹി ഡ്രോപ്പ്ട്….!
അവിടെ ഓസീസിന് നഷ്ടമായത് രഹാനയേയും, ഇന്ത്യയെ കടന്നാക്രമിക്കാനുള്ള
അവസരവുമായിരുന്നു

പിണീടങ്ങോട്ട് ഓസീസ് ബൗളര്‍സിനെ സെറ്റിലാവാന്‍ സമ്മതിക്കാതെ ഇന്ത്യ ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നു
ന്യൂ ബോളിലെ ആ സമീപനം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനെ വിക്കറ്റ് നഷ്ടമാവാതെ ചലിപ്പിച്ചപ്പോള്‍, അതിശൈത്യമേറ്റ കപ്പലിനെ മുങ്ങിപോവാതെ തീരമണച്ച കപ്പിത്താനോട് രഹാനെയെ ഉപമിച്ചുപോവുകയാണ്…
പേഷ്യന്‍സും ക്ലാസ്സും നിറഞ്ഞ ഇന്നിംഗ്‌സ്
87ആം ഓവറിലെ നാലാം പന്ത് പോയിന്റിന് പുറകിലൂടെ ബൗണ്ടറി കടന്നപ്പോള്‍ അവിടെ ആഘോഷിക്കപ്പെട്ടത് രഹാനയുടെ 12ആം ശതകവും കൂടെ റെക്കോര്ഡ് ബുക്കിലേക്ക് കയറിച്ചെന്ന ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ കൂടിയാണ്…

ഇയാളെ ഇത്രയേറെ പുകഴ്‌ത്തേണ്ട കാര്യമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും
കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാനുള്ള ചുമതല, വലിയൊരു തോല്‍വി ഏറ്റുവാങ്ങിയ ടീമിനെ അടുത്ത ടെസ്റ്റില്‍ ഒരുക്കി എടുക്കുക അവിടെ
ഷമിയെന്ന എക്‌സ്പീരിയന്‍സ്ഡ് ബൗളറുടെ അഭാവം, കോഹ്ലിയുടെ വിടവ്

ഇവയെയെല്ലാം മറികടന്നുകൊണ്ട് ഓസീസ് ബാറ്റിംഗ് നിരയെ തന്റെ നായകമികവിലൂടെ രഹാനെ ആദ്യ ഇന്നിങ്‌സില്‍ പിടിച്ചുകെട്ടുന്നുണ്ട്
ടീമില്‍ വരുത്തിയ നാല് മാറ്റങ്ങള്‍ വിജയം കണ്ടപ്പോള്‍ അതിനുള്ള ക്രെഡിറ്റ് രാഹാനെയെന്ന. ക്യാപ്റ്റന് കൂടി അവകാശപ്പെട്ടതാണ്
64/3 എന്ന നിലയില്‍ നിന്ന ഇന്ത്യയെ വിഹാരിക്കൊപ്പവും പന്തിനൊപ്പവും ജഡേജക്കൊപ്പവും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി അയാള്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കയാണ്
രണ്ടാം ദിനം അവസാനിക്കുമ്പോള്‍

jaddu-rahane 6th wicket partnership ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്
ശേഷിക്കുന്ന 3 ദിവസങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി മാറിയാല്‍ രഹാനെയെന്ന ക്യാപ്റ്റനും ഇന്ത്യക്കും ഒരുപാട് നാളത്തേക്ക് ഓര്‍ത്ത് വെക്കാനുള്ള ഒന്നായി ഈ ബോക്‌സിങ് ഡേ ടെസ്റ്റ് മാറും

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like