ഈ ടെസ്റ്റിന്റെ വിധി നിര്‍ണ്ണയിച്ച് കഴിഞ്ഞു, അത് ഏറ്റവും ഗുണം ചെയ്യുക ഇന്ത്യന്‍ ക്രിക്കറ്റിനാകും

ധനേഷ് ദാമോരന്‍

A Delightful show

കൃത്യ സമയത്ത് മോശം സാഹചര്യത്തില്‍ വിഷമകരമായ പിച്ചില്‍ രോഹിത് ശര്‍മ എന്ന സെന്‍സേഷന്‍ ഒരു പക്ഷെ ടെസ്റ്റിന്റെ ആദ്യം ദിവസം തന്നെ മത്സരഫലം നിര്‍ണയിച്ചു കഴിഞ്ഞു എന്ന് പറയേണ്ടി വരും

രോഹിത്തിന്റെ ഇന്നിങ്‌സ് നിര്‍ണായക ടെസ്റ്റില്‍ എത്ര മാത്രം മുതല്‍ക്കൂട്ടായിരിക്കുമെന്ന് വരും ദിവസങ്ങള്‍ പറയും .

കരിയറില്‍ കുറെ ടെസ്റ്റുകള്‍ അയാള്‍ക്ക് നഷ്ടമായി കഴിഞ്ഞു .അത് കുറച്ചെങ്കിലും തിരിച്ചു പിടിക്കാന്‍ അയാള്‍ക്ക് പറ്റട്ടെ .
അത് ഏറ്റവും ഗുണം ചെയ്യുക ഇന്ത്യന്‍ ക്രിക്കറ്റിനാകും.

അഭിലാഷ് നായര്‍

ഇന്ന് ആദ്യ ബോള്‍ തൊട്ടെ അയാളുടെ മനസ്സില്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു … ആദ്യ സെഷനില്‍ ഇടിമിന്നല്‍ ആയി ഒരു ഠ 20 മോഡല്‍ ബാറ്റിംങ്.

ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനു മീതേ സര്‍വ ആധിപത്യവും നേടി വരുന്ന സെഷനുകളില്‍ കളി പതിയെ നോര്‍മല്‍ മോഡിലേക്കു പോവുക.

കളി കണ്ടവര്‍ക്ക് മനസിലാവും ലഞ്ചിനു മുന്നെ 78 ബോളില്‍ 80 . പിന്നെ 100 തികക്കാന്‍ 20 റണിനു വേണ്ടി അദ്ദേഹം കളിച്ചത് 52 ബോള്‍ .

മൂന്നാം ബോളില്‍ പോയ ഗില്ലിന്റെ വിക്കറ്റോ … ഒരു വേള സേവാഗ് – ദ്രാവിഡ് ജോഡികളുടെ ബാറ്റിംങ് ഓര്‍മിപ്പിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പോയ പൂജാരയുടെ വിക്കറ്റോ…….. വരും മുന്നെ ഒരു മികച്ച ബോളില്‍ പോയ കോഹ്ലിയുടെ വിക്കറ്റോ ഒന്നും രോഹിത്തിനെ തന്റെ പ്ലാന്‍ മാറ്റാന്‍ മതിയായിരുന്നില്ല ….

സമ്മര്‍ദങ്ങളെ എന്നും അതിജീവിച്ചവന്‍ ആണ് അവന്‍ …. മറിച്ച് അവന്‍ ഒരു പ്ലാന്‍ മാറ്റി പിച്ചിന്റെ സ്വഭാവം മനസിലാക്കി ഷോട്ടുകളില്‍ …. ടേണിനു എതിരെ കളിച്ച് പോയ കോലിയുടെ ആ വിക്കറ്റ് കണ്ട് രോഹിത് ടേണിനു ഒപ്പം സ്വീപ്പ് ഷോട്ട് കളിച്ചു ….

എന്ത് മനോഹരമായിരുന്നു ആ ആദ്യ സെഷന്‍ …

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like