രഹാനയെ അപമാനിച്ച് ഡല്‍ഹിയും, കടുത്ത അവഗണയില്‍ ഉരുകി സൂപ്പര്‍ താരം

ഐപില്ലില്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് സണ്‍റൈസസ് ഹൈദരാബാദിനെതിരെ 15 റണ്‍സിന് തോറ്റമ്പി മടങ്ങുമ്പോള്‍ ഡഗൗട്ടില്‍ അവസരങ്ങളൊന്നുമില്ലാതെ തലതാഴ്ത്തി ഒരു രൂപം ഇരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല. ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അജിന്‍ക്യ രഹാനയായിരുന്നു അത്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളിലും ഡല്‍ഹി നിരയിലുണ്ടായിട്ടും ഈ ഇന്ത്യന്‍ നായകന് അവസരം നല്‍കാന്‍ പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറല്ലായിരുന്നു.

എന്തുകൊണ്ടാകും രഹാന ഇന്ത്യന്‍ ടീമിന് പുറമെ ഐപിഎല്ലിലും ഈ കടുത്ത അവഗണ നേരിടുന്നത്. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിട്ടും ഏകദിന ടീമില്‍ നിന്നും പുറത്തായ രഹാന നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനം പിടിയ്ക്കുന്നത്.

ഇതിന് പിന്നാലെയാണ് ഐപിഎല്ലിലും രഹാന സമാനമായ അവഗണ നേരിടുന്നത്. ഐപിഎല്ലില്‍ സാമാന്യം മികച്ച റെക്കോര്‍ഡുളള താരമാണ് രഹാന. ഐപിഎല്ലിന്റെ തുടക്കം മുതല്‍ വിവിധ ടീമുകളുടെ ഭാഗമായ രഹാന ഇതിനോടകം 140 മത്സരങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. രണ്ട് തവണ സെഞ്ച്വറി തികച്ചിട്ടഉളള താരം 27 ഐപിഎല്‍ അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3820 റണ്‍സാണ് ലീഗില്‍ നിന്ന് അടിച്ച് കൂട്ിയത്. 32.93 ആണ് ബാറ്റിംഗ് ശരാശരി.

121.93 ബാറ്റിംഗ് സ്‌ട്രൈക്ക് റൈറ്റ് ഉളള രഹാന 404 ബൗണ്ടറിയും 74 സിക്‌സും ഐപിഎല്ലില്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന രഹാനയെ താരലേലത്തിലൂടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

അതെസമയം യുവതാരങ്ങളാല്‍ സമ്പുഷ്ടമായ ഡല്‍ഹി വരും മത്സരങ്ങളില്‍ രഹാനയെ കളിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ശ്രയേസ് അയ്യര്‍ നായകനായ ടീമില്‍ പൃത്ഥി ഷാ, ശിഖര്‍ ധവാന്‍, ഹിറ്റ്‌മേയര്, റിഷഭ് പന്ത്, മാക്കസ് സ്റ്റോണ്‍സ് എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍.

You Might Also Like