ഇത് റയലാണ്, തങ്ങള്‍ക്ക് എന്തും സാധ്യമാണ്, സിറ്റിക്ക് മുന്നറിയിപ്പ് നൽകി വരാൻ
ഒരു മത്സരം ബാക്കി നിൽക്കെ ലാലിഗ ചാമ്പ്യന്മാരായി അവരോധിച്ചുവെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാം പാദമത്സരത്തിന് മാനസികവും ശാരീരികവുമായ തയ്യാറെടുപ്പിലാണ് സിദാനും സംഘവും. ഓഗസ്റ്റ് മാസം ആദ്യവാരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ വെച്ചാണ് രണ്ടാം പാദമത്സരം അരങ്ങേറുക.
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോരാട്ടത്തിന് റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസവും പോരാട്ടവീര്യവും ഒട്ടും ചോർന്നിട്ടില്ലെന്നു റയൽ പ്രതിരോധനിരതാരം റാഫേൽ വരാൻ ഉറച്ചുവിശ്വസിക്കുന്നു. സിറ്റിയുടെ തട്ടകത്തിൽ കുറഞ്ഞത് രണ്ടു ഗോളെങ്കിലും അടിച്ചാലേ റയൽ മാഡ്രിഡിനു ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനാവു.
“ഇത് റയൽ മാഡ്രിഡാണ്. എന്തും ഇവിടെ സാധ്യമാണ്. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന പ്രതീക്ഷ എപ്പോഴുമിവിടെയുണ്ട്.” ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനോട് റാഫേൽ വരാൻ അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ ഈ ഷര്‍ട്ട് ധരിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കൊരു ഉത്തരവാദിത്തമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എളുപ്പം മറികടക്കാവുന്ന മത്സരമല്ല ഞങ്ങള്‍ക്ക്
മുന്നിലുള്ളതെന്ന് എന്നാല്‍ അത്യധികം ആവേശത്തോടെ ഈ മത്സരത്തെ ഞങ്ങള്‍ നേരിടും’ വരാന്‍ ശുഭാപ്തി വിശ്വാസത്തോടെ അഭിപ്രായപ്പെട്ടു.
ആഴ്‌സണലുമായുള്ള എഫ്എ കപ്പ് തോൽവിക്ക് ശേഷം മികച്ച പ്രകടനം നടത്താന്‍
ശ്രമിക്കുന്ന സിറ്റിക്കും ഇതൊരു കടുത്ത പരീക്ഷണമായിരിക്കും. ക്വാർട്ടർ ഫൈനലിലെത്തുകയെന്നത് ആരാധകരോടുള്ള ഞങ്ങൾക്കുള്ള കടപ്പാടാണെന്നും ഫലം ഇപ്പോൾ പ്രവചിക്കാനാവില്ലെങ്കിലും അവസാനം വരെ ഞങ്ങൾ പോരാടുമെന്നും വരാൻ കൂട്ടിച്ചേർത്തു.