സിറ്റിയുടെ കെണികളെക്കുറിച്ചറിയാം, ആത്മവിശ്വാസത്തിന്റെ നെറുകയില്‍ റയൽതാരം

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്‌. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ തോൽവി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ റയലിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം വളരെ നിർണായകമായിരിക്കുകയാണ്.

സസ്‌പെൻഷൻ വാങ്ങി പുറത്തിരിക്കുന്ന സെർജിയോ റാമോസിന്റെ അഭാവമാണ് റയലിനെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യം. എന്നാൽ പ്രതിരോധതാരമായ റാഫേൽ വരാൻ സിറ്റിയുമായുള്ള അങ്കത്തിനു ഒരുക്കമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ സിറ്റിയുടെ കെണികളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും വരാൻ അഭിപ്രായപ്പെട്ടു.

“സമീപവർഷങ്ങളിൽ ഞങ്ങൾ നേടിയെടുത്തത് വിശിഷ്ടമായ നേട്ടങ്ങളാണ്. ഞങ്ങൾ ഇപ്പോഴും അതേ അർപ്പണബോധമുള്ളവരാണ്. കെണികളിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറാമെന്നതും ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് വര്ഷങ്ങളുടെ പരിചയസമ്പത്തുണ്ടെങ്കിലും എപ്പോഴും ഉന്നതരായിരിക്കാനും വിജയങ്ങൾ അവർത്തിക്കുകയെന്നതും എല്ലാ മത്സരങ്ങളും ജയിക്കുകയെന്നതും ശ്രമകരമായ ഒന്നാണ്” വരാൻ അഭിപ്രായപ്പെട്ടു.

സിറ്റിയുടെ റാമോസ് വളരെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ അഭാവം റയലിന് തിരിച്ചടി തന്നെയുമാണ് എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ. വരാനിരിക്കുന്നത് ഒരു ബുദ്ദിമുട്ടേറിയ മത്സരമാണ് എന്ന് ഉത്തമബോധ്യമുണ്ടെന്നും അതിനാൽ തന്നെ റയലിന് കൂടുതൽ പേരെ മുന്നിൽ നിന്ന് നയിക്കാൻ ആവിശ്യമാണെന്നും വരാൻ കൂട്ടിച്ചേർത്തു.

You Might Also Like