സ്മിത്തെന്ന അമാനുഷികന് സംഭവിച്ച നാണക്കേട്, അശ്വിന്റെ ലാബോട്ടറിയില്‍ നടത്തിയ പരീക്ഷണ വിജയം

ജയറാം ഗോപിനാഥ്

262 ബോള്‍, 177 റണ്‍സ്, 0 വിക്കറ്റ്.

ഈ സീരീസ് തുടങ്ങുന്നതിന് മുന്‍പുവരെ, ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനിതിരെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ, ബൌളിംഗ് റെക്കോര്‍ഡ് ആണ് മുകളില്‍ പറഞ്ഞത്.

5 ബോള്‍, 0 റണ്‍സ്, 2 വിക്കറ്റ്. ഇത് ഈ സീരീസില്‍ സ്മിത്തിനെതിരെയുള്ള അശ്വിന്റെ പ്രകടനവും.

4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്മിത്ത് ഇന്ന് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്നത്…ഇന്ത്യയ്ക്കെതിരെ ആദ്യമായിട്ടും……അതും 113 ശരാശരിയുള്ള അയാളുടെ favourite hunting ഗ്രൗണ്ട് ആയ മെല്‍ബണില്‍, സ്ഥിരമായി അയാള്‍ സെഞ്ച്വറി നേടാറുള്ള ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഈ സംപൂജ്യനായുള്ള മടക്കം എന്നത് പ്രേത്യേക പരാമര്‍ശിക്കേണ്ടിയിരിക്കുന്നു
തന്നെ അത്രമേല്‍ dominate ചെയ്ത് കൊണ്ടിരുന്ന ഒരു world class ബാറ്റ്‌സ്മാനെ അയാളുടെ മടയില്‍ വെച്ച് തന്നെ കീഴ്‌പ്പെടുത്താന്‍ എങ്ങനെയാണ് അശ്വിന് സാധിച്ചത്???
ഈ തവണ ഓസ്‌ട്രേലിയയില്‍ കാല് കുത്തിയപ്പോള്‍ മുതല്‍, അശ്വിന്‍ എന്ന ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍ നെറ്റ് പ്രാക്ടീസ് സെക്ഷനുകളാകുന്ന തന്റെ ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിജയമായിരുന്നു രണ്ട് ടെസ്റ്റിലെയും സ്മിത്തിന്റെ വിക്കറ്റുകള്‍.

പിങ്ക് ബോള്‍ ടെസ്റ്റില്‍ എങ്ങനെയാണ് അശ്വിന്‍ സ്മിത്തിനെ പുറത്താക്കിയത് എന്ന് നോക്കാം..

സ്മിത്തിനെ പുറത്താക്കിയ പന്തിനു മുന്‍പുള്ള 2 പന്തുകള്‍ കൂടി നോക്കിയാലെ ഈ വിശദീകരണം പൂര്‍ണ്ണമാകു. 26.4 & 26.5 ഉം… ഡിപ് ചെയ്തതിന് ശേഷം പ്രതീക്ഷിച്ചതിനെക്കാള്‍ shorter ആയിട്ട് ലാന്‍ഡ് ചെയ്ത ആ രണ്ട് പന്തുകളും, ഡിഫെന്‍ഡ് ചെയ്യാനായി സ്മിത്തിന് മുന്‍പിലേക്ക് വളരെയധികം സ്ട്രെച്ച് ചെയ്യേണ്ടി വന്നു. രണ്ട് തവണയും പന്തിന്റെ ലെങ്ത്തില്‍ ബീറ്റണായ സ്മിത്ത്, അടുത്ത പന്ത്, ക്രീസില്‍ സ്റ്റേ back ചെയ്ത് ബാക്കിഫൂട്ടില്‍ പ്രതിരോധിക്കാനാണ് ശ്രമിച്ചത്… ബൗളറെ നന്നായി റീഡ് ചെയ്യുന്ന ഏത് നല്ല ബാറ്റ്‌സ്മാന്റെയും natural reaction…സ്മിത്തിനെ അങ്ങനെ ചിന്തിപ്പിച്ചു പാകപ്പെടുത്തുക എന്നതായിരുന്നു അശ്വിന്റെ ഉദ്ദേശവും…

26.6.. straight ഡെലിവറി..പിച്ച് ചെയ്തതിന് ശേഷം ചെറുതായി ഒന്ന് ബൗണ്‍സ് ചെയ്തതിന് ശേഷം, മുന്‍പേയുള്ള രണ്ട് പന്തുകള്‍ക്കും വിപരീതമായി വേഗത്തില്‍ സ്മിത്തിലേക്ക്….സ്ലോ ബോള്‍ പ്രതീക്ഷിച്, ബാക്കിഫൂട്ടില്‍ straight ബാറ്റുമായി ഡിഫെന്‍ഡ് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന്റെ ബാറ്റിന്റെ outside എഡ്ജില്‍ ഉരസി ഫസ്റ്റ് സ്ലിപ്പില്‍ നിന്ന രഹനയുടെ കയ്യിലേക്ക്…
#സ്മിത്ത്_ഔട്ട്….തന്റെ പതിവ് സെലിബ്രേഷനില്‍ നിന്നും മാറി.. ഇമ്രാന്‍ താഹിറിനെപ്പോലെ ഗ്രൗണ്ടിലൂടെ ഓടിയുള്ള അശ്വിന്റെ ആ ആഹ്ലാദപ്രകടനത്തില്‍, തന്റെ പരീക്ഷണം വിജയിച്ച ഒരു ശാസ്ത്രഞ്ഞന്റെ excitement ഉണ്ടായിരുന്നു… #യുറേക്ക എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് നഗ്‌നനായി ഓടിയ ആര്‍ക്കിമിഡിസിന്റെതുപോലെയുരു scientific excitement…. Off course… That wicket was a culmination of this thought process…

ഇന്നത്തെ വിക്കടറ്റിലേക്ക് വരും മുന്‍പ് അതിന് മുന്‍പുള്ള പന്തുംകൂടി നോക്കാം…..14.2… ലെഗ്‌സൈഡില്‍ പിച്ച് ചെയ്ത് വേഗത്തില്‍ സ്പിന്‍ ചെയ്ത് സ്മിത്തിനെയും, പന്തിനേയും കബളിപ്പിച്ച് പോയ പന്ത്.. അശ്വിന് ടേണും ബൗന്‍സും ലഭിക്കുന്നു എന്ന് മനസിലാക്കി തന്നെയാണ് സ്മിത്ത് അടുത്ത പന്ത് നേരിടാന്‍ ഒരുങ്ങിയത്…ടേണ്‍ മുതലാക്കി എത്രയും വേഗം ഓഫ് the മാര്‍ക്ക് ആകാന്‍ സ്മിത്ത് ആഗ്രഹിച്ചിരുന്നു…

14.3 ഓഫ്ബ്രേക്ക്..മിഡിലില്‍ പിച്ച് ചെയ്ത് സ്മിത്തിന്റെ കാലുകളിലേക്കു ടേണ്‍ ചെയ്യുന്നു..പന്തിന്റെ ടേണ്‍ മുതലെടുത്തുകൊണ്ട് square ലെഗ് ന് പിന്നിലേക്ക് തഴുകിവിടാന്‍ ശ്രമിച്ച സ്മിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റുന്നു…ഈ തവണ ബാറ്റിന്റെ inside എഡ്ജില്‍ തട്ടി ലെഗ് സ്ലിപ്പില്‍ നിന്ന പൂജാരയുടെ കയ്യ്കളിലേക്ക്… #സ്മിത്ത്_ഔട്ട്

ക്രീസില്‍ എപ്പോഴും ഷഫിള്‍ ചെയ്ത്, bowler മാരുടെ പ്ലാനിനു അനുസരിച്ച് തന്റെ ടെക്‌നിക്കുകള്‍ മാറ്റുന്ന സ്മിത്ത് എന്ന് osftware നെ ഹാക്ക് ചെയ്യാന്‍ അശ്വിന് സാധിച്ചത്, അശ്വിന്റെ scientific temper ഓടെയുള്ള കൃത്യമായ പ്ലാനിങ് കൊണ്ടാണ്…ഈ ഹാക്കിങ് തുടരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം… കാരണം.. അത്രമേല്‍ vulnerable ആയ ഒരു ബാറ്റിംഗ് നിരയുമായി നില്കുന്ന ടീം ഇന്ത്യയെ സംബന്ധിച്ച്, സ്മിത്ത് ഫോമിലേക്ക് മടങ്ങിയെത്തുന്നത്, ഈ പരമ്പരയില്‍ എന്തെങ്കിലും ബാക്കിയുള്ള പ്രതീക്ഷയ്ക്ക് കടയ്ക്കല്‍ കത്തി വെയ്ക്കുന്നത് പോലെയാണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like