അശ്വിനോട് എന്തുകൊണ്ട് കോഹ്ലിപ്പക, ഇക്കാര്യങ്ങള്‍ പറയാതെ വയ്യ

സജീവ് സന്തോഷ്

അശ്വിനോട് എന്താണ് കോഹ്ലിയ്ക്കിത്ര പ്രശ്‌നം? ആരാണ് അശ്വിന്‍? ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് (54) 300 വിക്കറ്റ് തികച്ച മഹാപ്രതിഭ. സാക്ഷാല്‍ മുത്തയ്യ മുരളീധരനേക്കാളും കുറവ് ഇന്നിംഗ്‌സുകളില്‍ (58) നിന്നാണ് 2017-ല്‍ അദ്ധേഹം ഈ നേട്ടം കൈവരിച്ചത്..

അതിന് ശേഷമെന്താണ് സംഭവിച്ചത്? മുത്തയ്യ മുരളീധരനെ ശ്രീലങ്ക ഉപയോഗിച്ച വിധം കോഹ്ലി അശ്വിനെ ഉപയോഗിച്ചില്ല എന്നതാണ് യാദാര്‍ത്ഥ്യം.

ഏകദിനത്തില്‍ നിന്നും നേരത്തേ തന്നെ അവഗണിക്കപ്പെട്ട അശ്വിന്‍ ടെസ്റ്റിലും നേര്‍ത്തെ അവഗണനക്ക് വിധേയനായി… അശ്വിന് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരിക്കാനാണ് കോഹ്ലി എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. കൂടുതല്‍ വിക്കറ്റുകള്‍ എടുക്കാന്‍ പറ്റുന്ന സാഹചര്യങ്ങളിലെല്ലാം (മുന്‍നിര വിക്കറ്റുകള്‍ വീണു കഴിഞ്ഞാല്‍) മനപ്പൂര്‍വ്വം കോഹ്ലി അശ്വിനെ മാറ്റി നിര്‍ത്തും…

കോഹ്ലി ഈ ഏര്‍പ്പാട് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മങ്കാദിങ്ങിന്റെ പേരില്‍ എല്ലാവരും തളര്‍ത്താന്‍ നോക്കിയിട്ടു പോലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയേറെ വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ടെങ്കില്‍ അത് അശ്വിന്റെ മിടുക്ക് ഒന്നു കൊണ്ട് മാത്രം തന്നെയാണ്…

ഇന്നലത്തെ കാര്യം തന്നെയെടുക്കാം. വെറും 139 റണ്‍സ് മാത്രമേ പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.. അവസാനദിനം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാവുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്ന പിച്ചില്‍ അശ്വിനെ പന്തേല്‍പ്പിക്കാന്‍ വൈകിയില്ലേ? വെറും പത്തോവര്‍ മാത്രമാണ് അശ്വിന്‍ ഇന്നലെ ബൗള്‍ ചെയ്തത്. 2 വിക്കറ്റുമെടുത്തു.

ഈഗോ മാറ്റി വെച്ച്, ഒരു പത്തോവര്‍ കൂടെ കോഹി അശ്വിന് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യയുടെ നില മെച്ചപ്പെടുമായിരുന്നില്ലേ??? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കരിയറിലുടനീളം അശ്വിന് കുറവ് ഓവറുകള്‍ നല്‍കാന്‍ കോഹ്ലി ശ്രമിച്ചിട്ടുണ്ട്…

എന്‍ബി: ഞാനൊരു കോലി വിരോധിയോ അശ്വിന്‍ ആരാധകനോ അല്ല…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like