കോഹ്ലി ആ വഞ്ചന ഇനി തുടരരുത്, അവനിനി ഏകദിനവും ടി20യും കളിക്കട്ടെ

Image 3
CricketTeam India

ജിതിന്‍ കെആര്‍

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോറ്റത്തില്‍ പിന്നെയാണ് കോഹ്ലിക്ക് ഫിംഗര്‍ സ്പിന്‍നേഴ്സിനോട് അയിത്തം തുടങ്ങിയത്. കുലച്ച സഖ്യം വന്നതോടെ ആശ്വിനും ജഡേജയും ലിമിറ്റഡ് ഓവര്‍ വേര്‍ഷനുകളില്‍ നിന്നും പുറത്തായി.

പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഹര്‍ദിക് പന്ധ്യയുടെ പരിക്ക് ജഡേജക്ക് ഒരു അവസരം ആയി മാറി, പിന്നെ ടീമില്‍ സ്ഥിരം ആകുകയും ചെയ്തു. പക്ഷെ ആശ്വിന്‍ അപ്പോഴും പുറത്തു തന്നെ തുടര്‍ന്നു.

ടെസ്റ്റില്‍ മാത്രം കളിക്കാന്‍ മാത്രം വന്നു പോകുന്ന ഒരാള്‍. കിട്ടിയ അവസരങ്ങളില്‍ പെര്‍ഫോം ചെയ്തിട്ടും ഏകദിന,ടി20യിലേക്കൊന്നും പരിഗണിക്കുക പോലും ചെയ്തില്ല.

ഇപ്പോള്‍ അശ്വിന്‍ നില്‍ക്കുന്നത്, ഒരു ഡ്രീം റണ്ണില്‍ ആണ്, ഇനിയും കോഹ്ലി തന്റെ അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കാതെ ലിമിറ്റഡ് ഓവറുകളിലേക്കും അയാളെ പരിഗണിക്കണം, സ്പെഷ്യലിസ്റ്റ് ബോളര്‍ ആയി പറ്റില്ലെങ്കില്‍ ഒരു ഓള്‍ റൗണ്ടര്‍ ആയി തന്നെ.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്