മണ്ടത്തരങ്ങളുടെ പിതാവായി മക്കോയി, എന്തിന് ഈ ചതി ചെയ്തു

വെസ്റ്റിന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍ വീന്‍ഡീസ് താരം ചെയ്ത ഒരു മണ്ടത്തരം എന്തിനായിരുന്നെന്ന് എത്ര ആലോചിച്ചിട്ടും ക്രിക്കറ്റ് ലോകത്തിന് മനസ്സിലാകുന്നില്ല. മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയരാതിരിക്കാനുളള സുവര്‍ണാവസരം വിന്‍ഡീസിന് കൈവന്നിട്ടും അത് ഉപയോഗിക്കാന്‍ വിന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ് തയ്യാറായില്ല. ഇത് ക്രിക്കറ്റ് ലോകത്തിനാകെ അത്ഭുതമായി.

ഇന്ത്യന്‍ ഇന്നിംഗ്സില്‍ കൂറ്റനടിക്കാരായ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പുറത്തായതോടെ അവസാന ഓവറുകളില്‍ പരമാവധി റണ്‍സ് ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും. 18-ാം ഓവറില്‍ ഒബെഡ് മക്കോയിയെ ലോംഗ് ഓഫിലേക്ക് അടിച്ചകറ്റി ഡികെ ഡബിളിന് ശ്രമിച്ചു. രണ്ടാം റണ്ണിനായുള്ള ഓട്ടം പൂര്‍ത്തിയാക്കാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും അശ്വിന്‍ പുറത്താവേണ്ടതായിരുന്നു.

എന്നാല്‍ പന്ത് കൈയ്യില്‍ ഭദ്രമായി കിട്ടിയിട്ടും മക്കോയി ബെയ്ല്‍സ് ഇളക്കാന്‍ തയ്യാറായില്ല. ക്രീസിന് ഏറെ ദൂരം പുറത്തായിരുന്നു അശ്വിന്‍ ഈസമയം. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ 68 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

 

You Might Also Like