അമ്പരപ്പിക്കുന്ന തീരുമാനവുമായി ഡികോക്ക്, ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു. മാനസികാരോഗ്യം മുന്‍ നിര്‍ത്തിയാണ് ഡികോക്കേ് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡികോക്ക് ഏതാനും ആഴ്ചക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ആന്‍ഡ്രു ബ്രീറ്റ്‌കെ അറിയിച്ചു.

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ തോറ്റ് കഴിഞ്ഞ ആഴ്ചയാണ് ഡികോക്ക് നാട്ടിലേക്ക് തിരികെ എത്തിയത്. പാകിസ്ഥാനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഡികോക്കിന്റെ നായകത്വത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.

ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നതായി ഡികോക്ക് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഡികോക്കിന് എല്ലാ പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ കൂടെ ഉണ്ടാകുമെന്ന് ബ്രീറ്റ്‌കെ അറിയിച്ചു.

ഡുപ്ലസിസ് നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ആ ചുമതല ഡികോക്കിലേക്ക് എത്തിയത്. ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായതിന് പിന്നാലെ ടെസ്റ്റിലെ നായകത്വവും ഡികോക്കിലേക്ക് എത്തിയിരുന്നു.

അതെസമയം ഡികോക്ക് ഐപിഎല്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ തവണ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഡികോക്ക്.

 

You Might Also Like