തിരിച്ചടിയായി കൊറോണ! സൂപ്പർ താരങ്ങളെ ഇംഗ്ലണ്ടിലെത്തിക്കാനാവാതെ ചെൽസി

Image 3
EPLFeaturedFootball

പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയുമായി കരാറിലെത്തിയപുതിയ താരങ്ങള്‍ക്ക്തിരിച്ചടിയായി കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രവിലക്ക്. കൊറോണ മൂലമുളള നിയമങ്ങള്‍ കാരണം പുതിയ താരങ്ങള്‍ക്ക് ക്ലബ്ബുമായി ചേരാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.

ഹോളണ്ടിലെ അയാക്‌സില്‍ നിന്നും വിങ്ങറായ ഹക്കിം സിയേച്ചും ജര്‍മനിയില്‍ നിന്നും ലെയ്പ്സിഗ് സൂപ്പര്‍ താരമായ മുന്നേറ്റനിരക്കാരന്‍ ടിമോ വെര്‍ണറുമാണ് ചെല്‍സിയിലേക്ക് ചേക്ക്ചേക്കേറാന്‍ തയ്യാറെടുക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലയേറിയ താരങ്ങളാണിവര്‍.

ചെല്‍സീയുമായുള്ള താരങ്ങളുടെ കരാര്‍ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരുമെങ്കിലും കൊറോണ നിയമങ്ങള്‍ കാരണം താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് കാലതാമസംവന്നിരിക്കുകയാണ്. ക്ലബ്ബിലെപുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അടുത്ത സീസണു വേണ്ടി തയ്യാറാവുന്നതിനും താരങ്ങള്‍ ഇംഗ്ലണ്ടിലെത്തുന്നതിനായികാത്തിരിക്കുകയാണ് ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ്.

‘അവര്‍ഇതുവരെ എത്തിയിട്ടില്ല. രാജ്യം മൊത്തം കൊറോണ വാര്‍ത്തക്ക് കാതോര്‍ക്കുകയാണ്. ഞങ്ങളും അത് തന്നെ ചെയ്യുന്നു. താരങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുമോ എന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്. ടിമോ വെര്‍ണറുടെ സീസണ്‍ ഈയടുത്താണ് പൂര്‍ത്തിയായത്. അതുകൊണ്ട് തന്നെ അവനു വിശ്രമം ആവശ്യമാണ്. ജൂലൈയില്‍ തന്നെ ടീമില്‍ ചേരുമെന്നു പ്രതീക്ഷിക്കുന്നു. വെര്‍ണര്‍ക്ക് മുന്‍പേ സീയെച് ടീമിലെത്തുമെന്നു പ്രതിക്ഷിക്കുന്നുണ്ടെങ്കിലും കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍വ്യക്തതയുണ്ടാവേണ്ടതുണ്ട്’ പുതിയ ട്രാന്‍സ്‌ഫെറുകളെ കുറിച്ചു ചോദിച്ചപ്പോള്‍ ലാംപാര്‍ഡ് മറുപടി ഇപ്രകാരമായിരുന്നു.

ഈസീസണില്‍ ടീമിന് പുറത്തേക്കുള്ള ട്രാന്‍സ്‌ഫെറുകളെ പറ്റി സംസാരിക്കാനും ലാംപാര്‍ഡ് മറന്നില്ല. ചെല്‍സിയുടെ ഇറ്റാലിയന്‍ താരം എമേഴ്‌സണ്‍ പാല്‍മേരി ഇറ്റാലിയന്‍ വമ്പന്മാരായ ഇന്ററിലേക്ക് പോവുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. ‘ട്രാന്‍സ്ഫര്‍ ജാലകത്തെ പറ്റി കൂടുതലൊന്നും പറയാന്‍ ഞാനാഗ്രഹികുന്നില്ല. ആരൊക്കെ വരുമെന്നും ആരൊക്കെ പോവുമെന്നും പറയാനാവില്ല. ഇനിയും ധാരാളം ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അടുത്ത സീസണെ പറ്റിയാണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്’ ലാംപാര്‍ഡ് കൂട്ടിച്ചേര്‍ത്തു.