ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒരുങ്ങുന്നവര്‍ക്ക് സുവര്‍ണാസരം, ടിക്കറ്റെത്തി

ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് കാണാനുളള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം. ഫിഫയുടെ വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം. കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും.

കിക്കോഫിന് മാസങ്ങള്‍ക്ക് മുമ്പെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ട് സ്റ്റേഡിയങ്ങളില്‍ ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം മാത്രമാണ് ഉദ്ഘാടനം ചെയ്യാനുള്ളത്. നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉടനുണ്ടാകും.

ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ വെച്ചാണ് നടക്കുന്നത്. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 ടീമുകള്‍ ഇതുവരെ യോഗ്യത നേടി.

യൂറോപ്പില്‍ നിന്ന് 10 ടീമുകളും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയുമാണ് ടിക്കറ്റ് ഉറപ്പിച്ചവര്‍. യോഗ്യതാ മത്സരങ്ങളെല്ലാം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. യൂറോപ്പില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

 

You Might Also Like