ഇന്ത്യന്‍ ക്ലബുകളെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ലോകകപ്പ് മേധാവി

Image 3
FootballFootball News

ഇന്ത്യന്‍ ക്ലബുകളെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് 2022 ഫിഫ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാദര്‍. ഇന്ത്യന്‍ ക്ലബുകള്‍ക്കായി ഖത്തറിന്റെ വാതിലുകള്‍ എന്നും തുറന്ന് കിടക്കുമെന്നും പിരിശീലനത്തിനായോ മത്സരങ്ങള്‍ക്കായോ എപ്പോ വേണമെങ്കിലും ഖത്തറിലേക്ക വരാമെന്നും നാസര്‍ അല്‍ ഖാദര്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എപ്പോ വേണമെങ്കിലും ഖത്തറിലേക്കു വരാം, പരിശീലനത്തിന് വേണ്ടിയാണെങ്കിലും മത്സരങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും നിങ്ങള്‍ ഇവിടേക്ക് വരുന്നതില്‍ യാതൊരു തടസ്സവും ഇല്ല. ലോകോത്തര നിലവാരത്തില്‍ ഫുട്‌ബോള്‍ ആസ്വദിക്കാനും കളിക്കാനും ഖത്തറില്‍ നിങ്ങള്‍ക്കാകും’ നാസര്‍ അല്‍ ഖാദര്‍ പറഞ്ഞു.

നിലവില്‍ 2022 നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനായി വന്‍ മുന്നൊരക്കമാണ് ഖത്തര്‍ നടത്തുന്നത്. ലോകോത്തര നിലവാരത്തിലുളള നിരവധി സ്‌റ്റേഡിയങ്ങളുടെ പണി ഇതിനോടകം പൂര്‍ത്തികരിച്ച ഖത്തര്‍ നിലവില്‍ രണ്ട് വര്‍ഷം മുമ്പെ ലോകകപ്പിനായി സര്‍വ്വ സജ്ജമായി കഴിഞ്ഞു.

ലോകകപ്പിന് ശേഷവും തയ്യാറാക്കി ഈ അടിസ്ഥാന സൗകര്യങ്ങള്‍ വിവിധ ക്ലബുകള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കുമായി വിട്ട് നല്‍കാമെന്നാണ് ഖത്തറിന്റെ നയം. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ക്ലബുകളെ ഖത്തര്‍ സ്വാഗതം ചെയ്യുന്നത്.