മെസിയാണ് ലോകത്തിലെ മികച്ചത്, മാഡ്രിഡ് ആരാധകർക്കത് അംഗീകരിക്കാൻ സാധിക്കില്ലെന്നറിയാമെന്ന് പുയോൾ

ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് താരം കാർലസ് പുയോൾ. പഴയ ക്യാപ്റ്റനായ പുയോളിന് നിലവിലെ ക്യാപ്റ്റനായ ലയണൽ മെസ്സിയെന്ന് വെച്ചാൽ നൂറുനാവാണ്. പ്രത്യേകിച്ച് പെലെയുടെ 643 ഗോളുകളെന്ന റെക്കോർഡ് മറികടന്ന സ്ഥിതിക്ക് മെസിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പുയോൾ.
റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന മെസിക്ക് ആശംസകൾ അറിയിച്ചുവെങ്കിലും മെസിയുടെ ഈ നേട്ടങ്ങളെയും മെസിയാണ് ലോകത്തിലെ മികച്ച താരമെന്നും റയൽ മാഡ്രിഡ് ആരാധകർ അത് ഒരിക്കലും അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പുയോൾ. പ്രമുഖ മാധ്യമമായ ഗോളിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Puyol: "It is difficult for a Real Madrid fan to recognise that Messi is the best. We have been lucky to have him but I really say, taking away the feeling of being a Culé, that the numbers have not been invented and they show that he is the best." pic.twitter.com/lTzMK9NT17
— Barça Universal (@BarcaUniversal) December 23, 2020
” അദ്ദേഹമാണ് ലോകത്തിലെ മികച്ച തരാമെന്നു സമ്മതിക്കാൻ റയൽ മാഡ്രിഡ് ആരാധകർക്കു കഴിയില്ലെന്നു ഞാൻ മനസിലാക്കുന്നു. മറ്റുള്ളവരുടെയും അഭിപ്രായം ഇത് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റെ ഗോളുകൾ ഇപ്പോഴും ഒരു വസ്തുനിഷ്ഠമായ വിവരമായി നമുക്ക് മുന്നിലുണ്ട്. വളരെക്കാലമായി അദ്ദേഹത്തെ ആസ്വദിക്കാൻ കഴിയുന്നത് തന്നെ നമ്മുടെ ഭാഗ്യമാണ്. “
“ഈ കണക്കുകൾ ആരും പുതിയതായി കണ്ടുപിടിച്ചതല്ല. അതെല്ലാം അദ്ദേഹമാണ് മികച്ചതെന്നാണ് തെളിയിക്കുന്നത്. ഞങ്ങൾ ഒരുമിച്ചു ചെയ്ത ജോലികളെല്ലാം എനിക്ക് വളരെയധികം അഭിമാനം നൽകുന്നുണ്ട്. ലിയോ നയിക്കുന്ന ബാഴ്‌സലോണ ഇനിയും കിരീടങ്ങൾ നേടുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്. ബാഴ്‌സലോണയിൽ അവൻ ഇതിനകം തന്നെ ഒരുപാട് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ആർക്കെങ്കിലും ഇനിയത് തകർക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അതെല്ലാം വളരെ മുകളിലാണുള്ളത്.” പുയോൾ പറഞ്ഞു.