മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ ഐഎസ്എല്‍ കിരീടം ബ്ലാസ്‌റ്റേഴ്‌സ് നേടും, തുറന്ന് പറഞ്ഞ് യുവതാരം
കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ കിരീടം സ്വന്തമാക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ ഒരുമിച്ച് സംഭവിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പി്ട്ട മിസോറാം യുവതാരം പൂട്ടിയ. ടീം വര്‍ക്കും, കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ദൈവകൃപയുമാണ് ഐഎസ്എല്‍ കിരീടം നേടാന്‍ പൂട്ടിയ എണ്ണി പറയുന്ന മൂന്ന് കാര്യങ്ങള്‍. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു പൂട്ടിയ.
‘ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമില്‍ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമില്‍ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വര്‍ക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാല്‍, ഐഎസ്എല്‍ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസണ്‍ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്സ്! ‘ ആവേശഭരിതനായി കൊണ്ട് പ്യൂട്ടിയ പറഞ്ഞു.
അതെസമയം പൂട്ടിയ്ക്ക് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത കരാര്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. 65 ലക്ഷം രൂപയാണ് രണ്ട് വര്‍ഷത്തേക്ക് പൂട്ടിയക്ക് സാലറിയായി ബ്ലാസ്റ്റേഴ്സ് നല്‍കുക. ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്‌സിലും പ്രാഗല്‍ഭ്യം തെളിയിച്ച താരമെന്ന നിലയില്‍ കുറഞ്ഞ കാലത്തിനുളളില്‍ തന്നെ ഫുട്ബോള്‍ ലോകത്തിന്റെ മതിപ്പ് പിടിച്ച് പറ്റിയ താരം കൂടിയാണ പൂട്ടിയ.
‘എക്സ്ട്രാ ഒഡിനറി ടാലന്റെ’ എന്നാണ് പൂട്ടിയയുടെ കളി കണ്ട മുന്‍ ഇംഗ്ലീഷ് താരവും പ്രശസ്ത കമന്റേറ്ററുമായ പോള്‍ മേസ്ഫീല്‍ഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്‌ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‌ലഹേം വെങ്ത്‌ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്‌സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി നാല് മല്‍സരങ്ങളിലാണ് കളിച്ചത്.
കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു.