ആ രണ്ട് താരങ്ങള്‍ വിക്കറ്റ് വേട്ട നടത്തുന്നതില്‍ തനിയ്ക്ക് സന്തോഷം, തുറന്ന് പറഞ്ഞ് ചഹല്‍

ഐപിഎല്ലല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം പര്‍പ്പിള്‍ ക്യാപ്പ് തിരിച്ച് പിടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ മത്സരത്തില്‍ ഒരു വിക്കറ്റ് നേടാനായതോടെയാണ് ബംഗളൂരു റോയല്‍സ് ചലഞ്ചേഴ്‌സ് സ്പിന്നര്‍ വാനിദു ഹസരങ്കയെ മറികടന്ന് ഡഹല്‍ വീണ്ടും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

അതെസമയം ഹസരംഗ വിക്കറ്റ് നേടുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും താരം തനിക്ക് സഹോദര തുല്യനാണെന്നും ചഹാല്‍ വ്യക്തമാക്കി. ലഖ്‌നൗവിനെതിരെ മത്സരശേഷം സംസാരിക്കുകയായിരുന്നു ചഹല്‍. കഴിഞ്ഞ സീസണില്‍ ഇരുവരും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടിയായിരുന്നു കളിച്ചത്.

അത് പോലെ തന്നെ ഇന്ത്യന്‍ ടീമില്‍ ഒരു കാലത്ത് തന്റെ സ്പിന്‍ പാര്‍ട്ണര്‍ ആയിരുന്നു കുല്‍ദീപും വിക്കറ്റ് നേടുന്നതില്‍ തനിക്ക് സന്തോഷമാണെന്ന് ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിനെതിരെ മത്സരത്തില്‍ അത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ചഹലിന് ആയിരുന്നില്ല. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ചഹല്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. കളിയില്‍ അര്‍ധ സെഞ്ച്വറി നേടിയ ദീപക് ഹൂഡയെ സഞ്ജു സാംസണ്‍ സ്റ്റംമ്പ് ചെയ്തതോടെയാണ് ചഹലിനെ തേടി വിക്കറ്റെത്തിയത്.

ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. തൊട്ടു പിന്നിലുളള ഹസരങ്ക 13 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റ് നേടിയിട്ടുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റ് നേടിയിട്ടുളള റബാഡയാണ് മൂന്നാ സ്ഥാനത്ത്. 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആരാം സ്ഥാനത്താണ്.

You Might Also Like