സൂപ്പര്‍ താരങ്ങളെ പുറത്താക്കുന്നു, സമ്പൂര്‍ണ്ണ അഴിച്ച് പണിക്ക് പഞ്ചാബ്

Image 3
CricketIPL

ഐപിഎല്ലില്‍ ഇത്തവണയും പ്ലേഓഫ് കളിക്കാനാകാത്തതിന്റെ നിരാശയിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ടൂര്‍ണമെന്റിലുടനീളം ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കാനായെങ്കിലും മധ്യനിരയിലെ സ്ഥിരതയില്ലായിമാണ് പഞ്ചാബിനെ തകര്‍ത്തത്.

ഇതോടെ ആറ് മാസത്തിനിപ്പുറം വിരുന്നെത്തുന്ന അടുത്ത ഐപിഎല്ലില്‍ വന്‍ മുന്നൊരുക്കവുമായി രംഗത്തെത്താനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടീമില്‍ വലിയ അഴിച്ച് പണി തന്നെ പഞ്ചാബ് നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതെസമയം പഞ്ചാബ് നായകന്‍ കെഎന്‍ രാഹുലിനേയും കോച്ച് അനില്‍ കുംബ്ലേയേയും ടീം നിലനിര്‍ത്തിയേക്കും. ഇരുവരുടേയും പ്രകടനം ടീം മാനേജുമെന്റിന് തൃപ്തികരമാണ്. ഇവര്‍ക്ക് കൂടുതല്‍ മികച്ച പിന്തുണ ഒരുക്കാനാകും ഇത്തവണ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ശ്രമിക്കുക.

അതെസമയം രണ്ട് സൂപ്പര്‍ താരങ്ങളെ പഞ്ചാബ് ഒഴിവാക്കും എന്ന കാര്യവും പുറത്ത് വന്നിട്ടുണ്ട്. വന്‍ തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനേയും (10.75 കോടി), വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രല്ലിനേയും (8.5 കോടി) ആകും പഞ്ചാബ് ഒഴിവാക്കുക. പകരം ആ തുകയ്ക്കായിരിക്കും മികച്ച താരങ്ങളെ ടീമിലെത്തിക്കുക.