വാഗ്ദാനം വെറുതെയായില്ല, സിംബാബ്‌വെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആ സര്‍പ്രൈസെത്തി

Image 3
CricketCricket News

സിംബാബ് വെ ക്രിക്കറ്റിന്റെ ദുരവസ്ഥ വെളിപ്പെടുത്തി ക്രിക്കറ്റ് താരം റ്യാന്‍ ബേളിന്റെ ഒരു ട്വീറ്റ് ലോകത്തിന്റെ ഉളളുപിടപ്പിച്ചിരുന്നല്ലോ. ഓരോ പരമ്പര കഴിയുന്തോറും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ് വെ ടീമിന്റെ അവസ്ഥയാണ് താരം പങ്കുവച്ചത്. തങ്ങളെ സഹായിക്കാന്‍ തെങ്കിലും സ്‌പോണ്‍സര്‍മാരെത്തുമോ എന്നും ബേണ്‍ ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

പിന്നാലെ പ്യൂമ ക്രിക്കറ്റ് സഹായവുമായെത്തി. താരത്തിന് ഷൂ വാഗദാനം ചെയ്യുകയായിരുന്നു പ്യൂമ. എന്നാല്‍ വാഗ്ദാനം വെറുംവാക്കാക്കിയില്ലെന്ന് തെളിച്ചിരിക്കുകയാണ് പ്യൂമ.

ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ഷൂ പാക് ചെയ്തയിയിച്ചിരിക്കുകയാണ് . ബേളിന് മാത്രമായിട്ടല്ല, ടീമിനെ താരങ്ങള്‍ക്കെല്ലാമുണ്ട് പ്യൂമയുടെ സമ്മാനം. ഇക്കാര്യം പ്യൂമ ക്രിക്കറ്റ് ട്വിറ്ററല്‍ പങ്കുവെക്കുകയും ചെയ്തു.

‘റ്യാന്‍ ബേളിനും ടീം അംഗങ്ങള്‍ക്കുമുള്ള ഷൂസുകള്‍ കയറ്റി അയച്ചു. നിറം ജഴ്സിയുടെ നിറവുമായി യോജിക്കുമെന്ന് കരുതുന്നു’- എന്ന വിവരണവും ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ ഈ ട്വീറ്റിന് മറുപടിയും നല്‍കിയിട്ടുണ്ട്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് പ്യൂമ ക്രിക്കറ്റിനും റ്യാനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസവും ടീമിന്റെ അവസ്ഥ ട്വീറ്റ് ചെയ്യുമ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. സിംബാബ്വെ ദേശീയ ടീമില്‍ അംഗമായ ഒരാള്‍ക്ക് ഷൂ വാങ്ങാന്‍ നിര്‍വാഹമില്ലാതെ പോകുന്നതില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനും നാണക്കേടായിരുന്നു.

ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വന്‍ശക്തികളായിരുന്നു സിംബാബ്വെ. ആന്‍ഡി ഫ്‌ളവര്‍, ഹീത് സ്ട്രീക്ക്, ഗ്രാന്‍ഡ് ഫ്‌ളവര്‍, അലിസ്റ്റര്‍ ക്യാംപല്‍, ഹെന്റി ഒലോംഗ എന്നിവരെല്ലാം കളിച്ച ടീമായിരുന്നു അത്. ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്.