മെസിയും സാവിയും ഇനിയേസ്റ്റയും എന്റെ കണ്ണുകൾ തുറപ്പിച്ചു,വെളിപ്പെടുത്തലുകളുമായി ക്രിസ്ത്യൻ പുലിസിച്ച്

പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പം മികച്ച പ്രകടനം നടത്തുന്ന പുതിയ താരമാണ് അമേരിക്കൻ സൂപ്പർതാരം ക്രിസ്ത്യൻ പുലിസിച്ച്. ഈഡൻ ഹാസർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോൾ ചെൽസി പകരക്കാരനായി കണ്ടെത്തിയത് ബൊറൂസിയ ഡോർട്മുണ്ടിൽ തകർത്തു കളിക്കുന്ന ക്രിസ്ത്യൻ പുലിസിച്ചിനെയാണ്. ചെൽസിയിലെത്തിയതിനു ശേഷം ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും പരിക്കിന്റെ പിടിയിലകപ്പെടുകയായിരുന്നു.

2016ലാണ് ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി പതിനേഴുകാരൻ പുലിസിച്ച് ജർമൻ ഫുട്ബോളിൽ അരങ്ങേറുന്നത്. പിന്നീട് ഒരു വർഷത്തിനു ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിനായി ഡിഎഫ്ബി പൊകൽ കിരീടം നേടിക്കൊടുക്കാനും താരത്തിനു സാധിച്ചിരുന്നു. പിന്നീട് ചെൽസിയിലേക്ക് ചേക്കേറിയതിനു ശേഷം താരം ഹാസാർഡിന്റെ തന്നെ ഒരു മറ്റൊരു കളി മെനയുന്ന വേഗതയുള്ള താരമായി ചെൽസിയിൽ ഉയർന്നു വരാൻ താരത്തിനു സാധിച്ചിരുന്നു.

അമേരിക്കൻ മാധ്യമമായ ജിക്യു മാഗസിനു നൽകിയ അഭിമുഖത്തിൽ സ്വന്തം ഫുട്ബോൾ ജീവിതത്തെക്കുറിച്ച് പുലിസിച്ച് മനസു തുറന്നിരുന്നു. ഫുട്ബോൾ കരിയറിന്റെ തുടക്കത്തിൽ ഉയരക്കമ്മിയെക്കുറിച്ച് ഒരുപാട് വേവലാതിപ്പെട്ടിരുന്നുവെന്നു പുലിസിച്ച് വ്യക്തമാക്കി. എന്നാൽ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചത് ഉയരം താരതമ്യേനെ കുറഞ്ഞ ഇനിയേസ്റ്റയുടെയും സാവിയുടെയും സാക്ഷാൽ ലയണൽ മെസിയുടെയും കളിമികവായിരുന്നുവെന്നും പുലിസിച്ച് അഭിമുഖത്തിൽ പറഞ്ഞു.

“ഞാൻ വളരെ മെലിഞ്ഞതും ഉയരം കുറഞ്ഞതുമായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്നാൽ വളർന്നു വന്നത് കുറേ കാലങ്ങളായി തലയുയർത്തി നിന്നിരുന്ന ബാഴ്‌സലോണയെ പിന്തുടർന്നു കൊണ്ടായിരുന്നു. അവർക്ക് മെസിയും ഇനിയേസ്റ്റയേയും സാവിയുമല്ലാതെ മികച്ച താരങ്ങൾ കൂടുതലില്ലായിരുന്നു. എന്നാൽ ഞാൻ അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് ; വൗ.. നമ്മൾ അത്ര വലുതാവേണ്ട കാര്യമൊന്നുമില്ല, ഫുട്ബോൾ കളിക്കാൻ പ്രത്യേകിച്ച് ശരീരപ്രകൃതി നിർബന്ധമൊന്നുമില്ലല്ലോ എന്ന്. ” പുലിസിച്ച് പറഞ്ഞു.

You Might Also Like