പൂജാര സഹതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു, രൂക്ഷവിമര്‍ശനവുമായി ഓസീസ് താരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ചേതേശ്വര്‍ പൂജാര. പൂജാരയ്ക്കെതിരെ ഏറ്റവും ഒടുവില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് ആണ്.
പുജാരയുടെ ബാറ്റിങ് ശൈലി ഇംഗ്ലണ്ടില്‍ വിജയിക്കുകയില്ലയെന്നും അവന്റെ മെല്ലെപ്പോക്ക് നോണ്‍ സ്ട്രൈക്കര്‍ ബാറ്റ്സ്മാനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
” ഓസ്ട്രേലിയയില്‍ ബോള്‍ അധികനേരം സ്വിങ് ചെയ്യുകയില്ല, എന്നാല്‍ ഇംഗ്ലണ്ടില്‍ പന്ത് പഴകിയാല്‍ പോലും സ്വിങ് ലഭിക്കും. അതുകൊണ്ട് തന്നെ ചേതേശ്വര്‍ പുജാരയുടെ ടെക്നിക് ഇംഗ്ലണ്ടില്‍ ചില പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഫൈനലില്‍ അവന് കുറെയേറെ പന്തുകള്‍ നേരിട്ടാണ് ആദ്യ റണ്‍ നേടിയത്. പുജാരയുടെ ഈ ബാറ്റിങ് ശൈലി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന നോണ്‍ സ്ട്രൈക്കര്‍ ബാറ്റ്സ്മാനെ സമ്മര്‍ദ്ദത്തിലാക്കുകയും അക്ഷനാക്കുകയും വിക്കറ്റിലേക്ക് വഴിയൊരുക്കുകയും ചെയ്യും ‘ ബ്രാഡ് ഹോഗ് പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സില്‍ 54 പന്തില്‍ 8 റണ്‍സ് മാത്രം നേടിയാണ് പുജാര പുറത്തായത്. 36 പന്തുകള്‍ നേരിട്ട ശേഷമാണ് പുജാര ആദ്യ റണ്‍ നേടിയത്. ട്രെന്‍ഡ് ബോള്‍ട്ടാണ് ചേതേശ്വര്‍ പുജാരയെ പുറത്താക്കിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപെട്ടെങ്കിലും എതിര് ടീം ബൗളര്‍മാരെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള ബാറ്റിങ് ശൈലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗുണം ചെയ്തെക്കുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.