അവനെ പുറത്താക്കി പൃത്ഥിയെ മൂന്നാമനായി കളിപ്പിക്കണം, ബുദ്ധിഉപദേശിച്ച് ഓസീസ് താരം

Image 3
CricketTeam India

ഇന്ത്യയുടെ മുതിര്‍ന്ന താരം ചേതേശ്വര്‍ പൂജാരയെ പുറത്താക്കി പകരം മൂന്നാം സ്ഥാനത്ത് യുവതാരം പൃഥ്വി ഷായെ കളിപ്പിക്കണമെന്ന നിര്‍ദേശവുമായി ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കെ എല്‍ രാഹുലിനെയല്ല പൂജാരയ്ക്ക് പകരം മൂന്നാമത് കളിപ്പിക്കേണ്ടതെന്നും പൃത്ഥി ഷായാണ് ഏറ്റവും അനുയോജ്യനെനനാണ് ഹോഗ് വിലയിരുത്തുന്നത്. .

ഓപ്പണിങ്ങിനേക്കാള്‍ കൂടുതല്‍ പൃഥ്വി ഷായ്ക്ക് ഇണങ്ങുന്നത് മൂന്നാമത് ബാറ്റ് ചെയ്യുന്നതാണ്. ഒരുപാട് കഴിവും വലിയ ഭാവിയും പൃഥ്വിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ടൂര്‍ ഗ്രൂപ്പില്‍ പൃഥ്വിയില്ല. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് ആയി ഉള്‍പ്പെടുത്താം എന്നും ഹോഗ് പറഞ്ഞു.

നിലവില്‍ ലങ്കന്‍ പര്യടനത്തിലുളള പൃത്ഥിയെ ശുഭ്മാന് ഗില്ലിന് പകരക്കാരനായി ഇംഗ്ലണ്ടിലേക്ക് കൊണ്ട് വരാനുളള ശ്രമം ടീം ഇന്ത്യ നടത്തുകയാണ്.

അതെസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്സിലും പൂജാര പരാജയപ്പെട്ടിരുന്നു. ഇതോടെ വലിയ വിമര്‍ശനം പൂജാരയ്ക്ക് നേരെ ഉയര്‍ന്നു. ശരിയായ ചിന്താഗതിയുള്ളവരെ ശരിയായ സ്ഥാനത്ത് നിയോഗിക്കും എന്ന പ്രതികരണം ടീമിലെ അഴിച്ചുപണിയിലേക്ക് ചൂണ്ടി കോഹ് ലിയില്‍ നിന്നും വന്നിരുന്നു.

2019 ജനുവരിയിലാണ് പൂജാര അവസാനമായി സെഞ്ചുറി നേടിയത്. അന്ന് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ സമയം സിഡ്നിയിലും ബ്രിസ്ബെയ്നിലും പൂജാര മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഫോമിലേക്ക് ഉയരാന്‍ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല.