എന്റെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല, പൂജാര പറയുന്നത് അതാണ്

നിതീഷ് ജെ മാര്‍ട്ടിന്‍

81 ടെസ്റ്റ് കളിച്ച, 47.74 ആവറേജില്‍ 6111 റണ്‍സ് ഉള്ള, ഡബിള്‍ സെഞ്ച്വറി ഉള്‍പ്പടെ വന്‍ സ്‌കോറുകള്‍ ഉള്ള പൂജാരയെ പോലും എങ്ങിനെയും പുറത്താക്കാന്‍ ഓസീസ് പേസ് ത്രയം തലയ്ക്കും നെഞ്ചത്തും കൈയ്ക്കും നേരെ ഷോര്‍ട്ട് ലെങ്ക്ത് ബൗണ്‍സറുകള്‍ മാത്രം എറിയുമ്പോള്‍…

ജയിക്കാന്‍ 200 ല്‍ പരം റണ്‍സും പിടിച്ച് നില്‍ക്കേണ്ട 70ല്‍ പരം ഓവറുകളും ഉള്ളപ്പോള്‍ ആക്രമിച്ച് കളിച്ച് വിക്കറ്റ് കളഞ്ഞ് പുറകെ വരാനിരിക്കുന്ന തുടക്കക്കാരെ അത്ര നേരത്തെ ഈ ബൗണ്‍സര്‍ അറ്റാക്കിന് വിട്ട് കൊടുക്കണമായിരുന്നോ??

അങ്ങിനെ ചെയ്തിരുന്നെങ്കില്‍ പന്തിനും സുന്ദറിനും ഇന്ന് കളിച്ച കളി ധൈര്യത്തോടെ ആത്മ വിശ്വാസത്തോടെ കളിക്കാന്‍ കഴിയുമായിരുന്നോ? എന്നിട്ട് തന്നെ 7 വിക്കറ്റ് പോയി…. ഒരു വിക്കറ്റ് കൂടെ വീണിരുന്നെങ്കില്‍, എന്തിന് വരാനിരുന്ന ലിയോണിന്റെ ഓവറില്‍ സൈനി എക്‌സ്‌പോസ്ഡ് ആയിരുന്നെങ്കില്‍ പന്തിന് സ്‌ട്രൈക്ക് കിട്ടാതെ ചിലപ്പൊ 2 റണ്ണിന് തോറ്റേനെ….

അതാണ് ടെസ്റ്റ്, ഈ കളിയുടെ ഗതി എപ്പോള്‍ വേണെമെങ്കിലും എങ്ങോട്ട് വേണെമെങ്കിലും തിരിയാം, അവിടെ ക്ഷമ കാണിക്കേണ്ട സമയത്ത് ക്ഷമ കാണിക്കുക തന്നെ ആണ് ചെയ്യേണ്ടത്.. അതാണ് ഈ ടീമില്‍ തന്റെ ദൗത്യമെന്ന് പൂജാരയ്ക്ക് നന്നായിട്ട് അറിയാം… അയാളത് ചെയ്തില്ലാരുന്നെങ്കില്‍ ഇന്ന് ഇവിടെ ആഘോഷങ്ങള്‍ ഉണ്ടാവില്ലായിരുന്നു… അവിടെ അയാളുടെ സ്‌ട്രൈക്ക് റേറ്റ് നോക്കി കളി വിലയിരുത്തുന്നത് വളരെ ബാലിശമാണ്.

ലാലേട്ടന്‍ പറഞ്ഞ പോലെ പൂജാരയ്ക്കും പറയാം, ”എന്റെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല…’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like