പൂജാരയോടെങ്ങനെ ക്ഷമിയ്ക്കും, കൈവിട്ടത് ക്യാച്ചല്ല ലോക ചാമ്പ്യന്‍ഷിപ്പാണ്

പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് കിരീടം നേടിയിരിക്കുകയാണല്ലോ. മഴമൂലം പാതി ദിവസും മത്സരം നടക്കാതിരുന്നപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ പുലര്‍ത്തിയ അലസതയാണ് അനിവാര്യ ദുരന്തം സമ്മാനിച്ചത്.

ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വേള ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി കൊണ്ടിരിക്കെ റോസ് ടെയ്‌ലറുടെ അനായാസ ക്യാച്ച് ചേതേശ്വര്‍ പൂജാര വിട്ടു കളഞ്ഞതിന് ഇന്ത്യ വലിയ വില നല്‍കേണ്ടി വന്നു. ന്യൂസിലന്‍ഡ് 84ന് രണ്ട് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് പൂജാര സ്ലിപ്പില്‍ അനായാസ ക്യാച്ച് കൈവിട്ടത്. ഭുംറയുടെ പന്തിലാണ് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാനെ പുറത്താക്കാനുളള അനായാസ അവസരം പൂജാര കൈവിട്ടത്.

റോസ് ടെയ്‌ലര്‍ വെറും 20 റണ്‍സായിരുന്നു ആ സമയത്ത് സ്വന്തമാക്കിയിരുന്നത്. ന്യൂസിലന്‍ഡിന് ജയിക്കാന്‍ 55 റണ്‍സും ആ സമയത്ത് വേണ്ടിയിരുന്നു.

റോസ് ടെയ്‌ലറെ ആ സമത്ത് ക്യാച്ചെടുത്ത് പുറത്താക്കാനായിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായേനെ എന്നാണ് നിരവധി ആരാധകര്‍ പറയുന്നത്. മത്സരത്തിന്റെ അവസാനം ഭുംറ വില്യംസന്റെ ക്യാച്ചും കൈവിട്ടിരുന്നു.

 

 

You Might Also Like