പിഎസ്എല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കും, വീണ്ടും ക്രിക്കറ്റ് വസന്തം

കോവിഡ് വ്യാപനം കാരണം പാതിവഴിയില്‍ നിലച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ജൂണ്‍ ഒന്‍പതിന് ആരംഭിക്കും. അബുദാാബിയില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ആകെ 6 ഡബിള്‍ ഹെഡറുകള്‍ ഉണ്ടാവും. ജൂണ്‍ 24നാവും ഫൈനല്‍ നടക്കുക. കൊവിഡ് ബാധയെ തുടര്‍ന്നാണ് പിഎസ്എല്‍ പാതിവഴിയില്‍ നിര്‍ത്തിയത്. 14 മത്സരങ്ങളാണ് സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. ആകെ 34 മത്സരങ്ങളാണ് ഉള്ളത്.

ലാഹോര്‍ ക്വലാന്‍ഡേഴ്‌സും ഇസ്ലാമാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് പിഎസ്എല്‍ പുനരാരംഭിക്കുക. പോയിന്റ് പട്ടികയില്‍ യഥാക്രമം നാല്, മൂന്ന് സ്ഥാനങ്ങളിലാണ് ഇരു ടീമുകളും ഉള്ളത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ മറ്റ് മൂന്നു പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.

താരങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താന്‍ സൂപ്പര്‍ ലീഗ് മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. മത്സരക്രമത്തില്‍ മാറ്റമില്ലെന്നും സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇതിനു പിന്നാലെയാണ് പിഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്.

 

You Might Also Like