ഇന്റർ മിലാന്റെ സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി പിഎസ്‌ജി, ജനുവരി ട്രാൻഫറിലെ പ്രധാനലക്ഷ്യം

Image 3
FeaturedFootballSerie A

കഴിഞ്ഞ ജനുവരി  ട്രാൻസ്ഫറിലാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം  ഹോട്ട്സ്പറിൽ നിന്നും  മധ്യനിരതാരം ക്രിസ്ത്യൻ എറിക്സെൻ ഇന്റർമിലാനിലേക്ക് ചേക്കേറുന്നത്. 17 മില്യൺ  യൂറോക്ക്  4 വർഷത്തേക്കാണ് താരത്തെ  ഇന്റർമിലാൻ സ്വന്തമാക്കിയത്. കരിയറിന്റെ മറ്റൊരു  തലത്തിൽ മുന്നേറാനാണ് എറിക്സെൻ  ഇന്ററിലേക്കു ചേക്കേറിയതെങ്കിലും അന്റോണിയോ കോണ്ടേക്കു കീഴിൽ അവസരങ്ങൾ കിട്ടാതെ വിഷമിക്കുകയാണ് ഈ ഡാനിഷ് താരം.

കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ ബെഞ്ചിലിരുന്നു താരത്തിനു ഇന്റർമിലാനിൽ ഇതുവരെ  ഒരു ഗോളും രണ്ടു അസിസ്റ്റും മാത്രമാണ് കൈമുതലായുള്ളത്.  താരത്തിന്റെ മോശം പ്രകടനം കണക്കിലെടുത്തു ഈ ജനുവരിയിൽ  തന്നെ ട്രാൻസ്ഫർ വിപണിയിൽ ഉൾപ്പെടുത്താനാണ് ഇന്ററിന്റെ നീക്കം.  ഇറ്റാലിയൻ മാധ്യമമായ  ടോഡോഫിചായെസിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി  താരത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നാണ്.

പിഎസ്‌ജി  സ്പോർട്ടിങ് ഡയറക്ടറായ ലിയോനാർഡോ താരത്തിനായി ഇന്ററിനെ സമീപിച്ചുവെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം മൂലമുണ്ടാവുന്ന കൂടുതൽ നഷ്ടം ഒഴിവാക്കാൻ  ജനുവരിയിൽ തന്നെ  ഇന്റർ  താരത്തിനായി  ഓഫറുകൾ സ്വീകരിച്ചേക്കും.  ടോട്ടനത്തിനായി 223 മത്സരങ്ങൾ കളിച്ച എറിക്സെന്‌  55 മില്യൺ യൂറോയാണ്  ഇന്റർ ഇട്ടിരിക്കുന്ന മൂല്യം.

താരത്തെക്കൂടാത്തെ ടോട്ടനത്തിന്റെ മറ്റൊരു താരമായ ഡെലെ അലിക്കു വേണ്ടിയും  പിഎസ്‌ജി  ശ്രമം നടത്തുന്നുണ്ട്. 1.5 മില്യൺ യൂറോയുടെ ഓഫർ ടോട്ടനം മുൻപ് നിരസിച്ചിരുന്നുവെങ്കിലും താരത്തെ കൈവിടാൻ പിഎസ്‌ജി  ഒരുക്കമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജനുവരിയിൽ തന്നെ മറ്റൊരു ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് പിഎസ്‌ജി