അവിശ്വസനീയം, നാടകീയം, പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് സൂപ്പര്‍ ക്ലബായ പാരീസ് സെന്റ് ജര്‍മ്മന്‍ സെമിയില്‍. ആവേശകരമായ മത്സരത്തില്‍ അറ്റലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് പിഎസ്ജി സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ ഇഞ്ചറി ടൈമിലായിരുന്നു പിഎസ്ജിയുടെ ഗോളുകളെല്ലാം നേടിയത്.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയയത് അറ്റ്‌ലാന്റ ആയിരുന്നു. 27ാം മിനിറ്റില്‍ പസാലിച് ആണ് അറ്റ്‌ലാന്റയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ആക്രമിച്ച് കളിച്ച പിഎസ്ജിയ്ക്ക് പക്ഷെ ഗോള്‍ മാത്രം നേടാനായില്ല.

ഇതോടെ അറ്റ്‌ലാന്റെ ജയിച്ചെന്ന് ഉറപ്പിച്ച മത്സരത്തില്‍ 91ാം മിനിറ്റില്‍ മാര്‍ക്കിനെസിലൂടെ സമനില ഗോളും 93ാം മിറ്റില്‍ ചോപോ മോട്ടിംഗിലൂടെ വിജയഗോളും പിഎസ്ജി കണ്ടെത്തുകയായിരുന്നു. അസിസ്റ്റുമായി സൂപ്പര്‍ താരം നെയ്‌റും തിളങ്ങി.

വെള്ളിയാഴ്ച്ച നടക്കുന്ന ലെപ്ലഗും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുളള മത്സരവിജയികളുമായാണ് പിഎസ്ജി ഫൈനലില്‍ ഏറ്റുമുട്ടുക.

You Might Also Like