എംബാപ്പെയെ നിലനിർത്താൻ നെയ്മറെ കൈവിടാനൊരുങ്ങി പിഎസ്‌ജി, സമ്മറിൽ ട്രാൻസ്ഫറിന് പദ്ധതി

Image 3
FeaturedFootballLeague 1

പിഎസ്‌ജിയിൽ ഇതുവരെയും കരാർ പുതുക്കാൻ തയ്യാറാകാത്ത സൂപ്പർതാരങ്ങളാണ് കിലിയൻ എംബാപ്പെയും നെയ്മർ ജൂനിയറും. 2017ൽ ബാഴ്സയിൽ നിന്നും കൂടുമാറിയ നെയ്മറും മൊണാക്കോയിൽ നിന്നു പിഎസ്‌ജിയിലേക്ക് ചേക്കേറിയ എംബാപ്പെയും 2022 വരെയാണ് പിഎസ്‌ജിയുമായി കരാറിലെത്തിയത്. അടുത്ത സീസണവസാനം ഇരുവർക്കും പിഎസ്‌ജിയിൽ നിന്നു ഫ്രീ ട്രാൻഫറിൽ ക്ലബ്ബ് വിടാമെന്നുള്ള സാഹചര്യമാണുള്ളത്.

ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളും എംബാപ്പെക്കു മുകളിൽ കഴുകൻ കണ്ണുകളുമായി വട്ടമിടുന്നുണ്ട്. റയൽ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസ് താരത്തെ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏംബാപ്പേയെ ബെർണബ്യുവിലെത്തിക്കാനുള്ള പദ്ധതിയാനുള്ളത്. അതിനായി ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ നിന്നു റയൽ മാഡ്രിഡ്‌ വിട്ടു നിന്നിരുന്നു. ലിവർപൂളിനോട് മുൻപും താത്പര്യം അറിയിച്ചിരുന്ന എംബാപ്പെക്കു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

എന്നാൽ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെയെ നിലനിർത്തി നെയ്മറെ കൈവിടാനുള്ള ശ്രമമാണ് പിഎസ്‌ജി നടത്തിക്കൊണ്ടിരിക്കുന്നത്. നെയ്മർ ട്രാൻസ്ഫറിൽ നിന്ന് ലഭിക്കുന്ന തുകകൊണ്ട് എംബാപ്പെക്ക് മികച്ച കരാർ നൽകാനുള്ള ശ്രമമാണ് പി എസ് ജി പദ്ധതിയിടുന്നത്. പരിക്കുകൾ മൂലം കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടുന്ന നെയ്മറെ കൈവിടാൻ ആണ് പിഎസ് ജിയുടെ നീക്കം. ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പിഎസ്‌ജിയിൽ വർഷത്തിൽ 24 മില്യൺ യൂറോയെന്ന വമ്പൻ തുകയാണ് നെയ്മർ വാങ്ങിക്കൂട്ടുന്നത്. നെയ്മറിനൊപ്പം എംബാപ്പെക്കും മികച്ച കരാർ നല്കിയാലെ ലോകത്തിലെ മികച്ചതാരമായി മാറിയേക്കാവുന്ന എംബാപ്പെയെ നിലനിർത്താൻ പിഎസ്‌ജിക്കു സാധിക്കുകയുള്ളു. നിലവിൽ ഈ സീസണിൽ ഏഴു ലീഗ് വൺ മത്സരങ്ങളിൽ നിന്നായി 9 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടാൻ എംബാപ്പേക്ക് സാധിച്ചപ്പോൾ സസ്പെൻഷനും പരിക്കും മൂലം നഷ്ടപ്പെട്ട നെയ്മർ അഞ്ചു മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകളും മൂന്നു അസിസ്റ്റുകളുമാണ് നേടാനായത്. റയൽ മാഡ്രിഡ്‌ എംബാപ്പേക്കായി നോട്ടമിട്ടതോടെ നെയ്മറെ കൈവിട്ട് എംബാപ്പേയെ നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്‌ജി.