മെസിയെപ്പോഴും പിഎസ്‌ജിയുടെ ലിസ്റ്റിൽ തന്നെയുണ്ട്, സ്പോർട്ടിങ് ചീഫായ ലിയോനാർഡോ പറയുന്നു

സീസൺ അവസാനം സമ്മർ ട്രാൻസ്ഫറിൽ ഫ്രീ  ട്രാൻസ്ഫറിൽ ഏതു ക്ലബ്ബിലേക്ക് വേണമെങ്കിലും ബാഴ്സ സൂപ്പർതാരം ലയണൽ മെസിക്ക് ചേക്കേറാനുള്ള അവസരമുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയാണ്‌. പിഎസ്‌ജിക്ക് പിന്നാലെ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലയണൽ മെസി ചേക്കേറിയേക്കാവുന്ന ക്ലബ്ബുകളിലൊന്നാണ്.

നിലവിലെ ബാഴ്സയിലെ സാഹചര്യങ്ങളും മെസിയെ ക്ലബ്ബ് വിടാനുള്ള മാനസികാസ്ഥിതിയിലെത്തിച്ചുവെന്നതാണ് വസ്തുത. എന്നാലിപ്പോൾ  മെസിയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ തീരുമാനമെന്തെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സ്പോർട്ടിങ് ചീഫായ ലിയോനാർഡോ. ഫുട്ബോൾ മാധ്യമപ്രവർത്തകനായ ജോനാഥൻ ജോൺസണു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അദ്ദേഹത്തെ പോലുള്ള മികച്ച താരങ്ങൾ എപ്പോഴും പിഎസ്‌ജിയുടെ ലിസ്റ്റിലുണ്ടാവും. എന്നാലിപ്പോൾ അതിനെക്കുറിച്ചു ചർച്ച ചെയ്യാനോ സ്വപ്നം കാണാനോ ഉള്ള സമയമല്ല.  എന്നാൽ ഇക്കാര്യത്തിൽ ചർച്ചചെയ്യാൻ ഞങ്ങൾ എപ്പോഴും മുൻപന്തിയിലുണ്ടാവും. എന്നാൽ നാലു മാസമെന്നത് ധൈർഘ്യമേറിയതാണ്.” ലിയോനാർഡോ പറഞ്ഞു.

ഇപ്പോഴത്തെ സൂപ്പർത്രങ്ങളെ നിലനിർത്തുന്നതിനെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി: ” എനിക്കു തോന്നുന്നത് മികച്ച താരങ്ങൾക്ക് പിഎസ്‌ജി ഇപ്പോൾ മികച്ച ഇടമാണ്. അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഞങ്ങളുടെ പ്രതീക്ഷകൾക്കും ഉപാധികൾക്കും ഒത്തു പോവണമെന്നു മാത്രം. ഞങ്ങൾക്ക് അതിനു അപേക്ഷിക്കേണ്ട കാര്യമില്ല. ഇവിടെ തുടരാൻ ആഗ്രഹമുള്ളവർ തുടരുക തന്നെ ചെയ്യും.”

You Might Also Like