പിഎസ്‌ജിക്ക് ക്രിസ്ത്യാനോയെ വാങ്ങാനാകും, സൂചന നൽകി പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ

Image 3
FeaturedFootballLeague 1

യുവന്റസിനായി മികച്ച പ്രകടനം തുടരുന്ന പോർച്ചുഗീസ് സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ ഈ സീസണിൽ താരത്തെ വിറ്റൊഴിവാക്കാനുള്ള നീക്കവും പിന്നണിയിൽ നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രധാനമായും കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് യുവന്റസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്ന പ്രധാനഘടകം.

ഒപ്പം താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശ്നവും അടുത്തിടെ പരിശീലകനായ ആന്ദ്രേ പിർലോ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ക്രിസ്ത്യാനോയെ പിഎസ്ജിയിലെത്തിക്കാനാവുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ട്വിറ്ററിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടറായ ലിയോനാർഡോ അറോഹോ. ക്രിസ്ത്യനോയെ നിലവിൽ സ്വന്തമാക്കാൻ കഴിയുന്ന അഞ്ചു ക്ലബ്ബുകളിലൊന്നാണ് പിയെസ്ജിയെന്നാണ് ലിയോനാർഡോയുടെ പക്ഷം.

“ഞങ്ങൾക്ക് മോയിസ് കീനിനെ സ്ഥിരമായ കരാറിൽ വാങ്ങാനുള്ള ഒപ്ഷൻ ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് വലിയ തുകയാവുമായിരുന്നു. അവൻ ഒരു മികച്ച താരമാണ്. ഞങ്ങൾ കുറേ കാലമായി പിന്തുടർന്നിരുന്ന താരമായിരുന്നു അവൻ. അവനൊരു ശക്തനായ താരമാണ്. “

“റൊണാൾഡോയുടെ കാര്യമാണെങ്കിൽ അദ്ദേഹമൊരു ദിവസം രാവിലെ എണീറ്റു എനിക്ക് പുതിയ ക്ലബ്ബിലേക്ക് ചേരണെമെന്ന് പറയുകയാണെങ്കിൽ വേറെവിടേക്ക് പോകാനാണ്? അദ്ദേഹത്തിനു പോവാൻ പറ്റിയ അഞ്ചോ ആറോ ക്ലബ്ബുകളെ നിലവിലുള്ളു. അതിൽ ഒന്ന് പിഎസ്‌ജിയാണ്. ഞങ്ങൾ വിപണിയിൽ എന്തിനും തയ്യാറാണ്. അസാധാരണമായി എന്തും സംഭവിക്കാം. നിർഭാഗ്യവശാൽ കഴിഞ്ഞ ജാലകത്തിൽ ഒന്നും സംഭവിച്ചില്ല.” ലിയോനാർഡോ ട്വിറ്ററിൽ കുറിച്ചു.