മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി, വലിയ സൂചന!

തങ്ങളുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി ഫുട്‌ബോള്‍ ക്ലബ്. രണ്ടാഴ്ചത്തേക്കാണ് മെസിയെ പിഎസ്ജി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. മെസിയുടെ സൗദി സന്ദര്‍ശനം പിഎസ്ജിയെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തം.

സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ഔദ്യോഗിക ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. സൗദി യാത്രയ്ക്കായി മെസി ക്ലബിനോട് അനുമതി തേടിയിരുന്നെന്നും എന്നാല്‍ ക്ലബ് അത് നിരസിച്ചെന്നുമാണ് വിവരം.

ഇതോടെ മെസി പിഎസ്ജി വിട്ടേയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുതിയ നടപടി ശക്തമായി. വിവിധ സൗദി ക്ലബുകളും ബാഴ്‌സലോണയുമാണ് മെസിയെ നോട്ടമിട്ടിരിക്കുന്നത്. നിലവില്‍ പിഎസ്ജിയുമായി മെസിയുടെ കരാര്‍ ഉടന്‍ അവസാനിക്കും.

You Might Also Like