നെയ്മർ, ക്രിസ്ത്യാനോ, എംബാപ്പെ ത്രയം സാധ്യമാക്കാൻ പിഎസ്‌ജി, ക്രിസ്ത്യനോക്കായി ശ്രമമരംഭിച്ച് പിഎസ്‌ജി

Image 3
FeaturedFootballLeague 1

ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി ഇപ്പോഴും സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ സ്വന്തമാക്കാനാവുമെന്ന ശുഭപ്തിവിശ്വാസത്തിലാണുള്ളത്. പിഎസ്‌ജിയുടെ സൂപ്പർതാരങ്ങളായ നെയ്മറിനും എംബാപ്പെക്കുമൊപ്പം ചേർന്ന് മികച്ച അക്രമണനിരയെ സൃഷ്ടിക്കാനാവുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.

അടുത്തവർഷം ക്രിസ്ത്യാനോ റൊണാൾഡോക്കായി പിഎസ്‌ജി ശ്രമിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2022 വരെയുള്ള കരാർ പുതുക്കാൻ റൊണാൾഡോക്ക് താത്പര്യമില്ലെന്നും ഇറ്റലി വിടാനാണ് താരം ഉദ്ദേശിക്കുന്നതെന്നുമാണ് സൂചിപ്പ്പിക്കുന്നത്.

35കാരൻ ക്രിസ്ത്യാനോ തന്റെ മൂന്നാമത്തെ സീസണാണ് യുവന്റസിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തന്നെ റൊണാൾഡോ ഈ സമ്മറിൽ പിഎസ്‌ജിയിലേക്ക് കൂടുമാറാൻ താത്പര്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇറ്റലിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

ഈ സീസണിൽ വെറും രണ്ടു മത്സരങ്ങളിൽ നിന്നായി 3 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അന്തരാഷ്ട്രമത്സരങ്ങൾക്കായുള്ള പോർച്ചുഗൽ ക്യാമ്പിലാണ് റൊണാൾഡോ. സ്പെയിനിനിതിരെയും ഫ്രാൻസിനെതിരെയും ഗോൾ നേടാനായില്ലെങ്കിലും അന്താരഷ്ട്ര മത്സരങ്ങളിൽ തന്റെ നൂറാം ഗോളിനായുള്ള കാത്തിരിപ്പിലാണ് റൊണാൾഡോ