ബാഴ്‌സ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ പിഎസ്ജി, സൂപ്പര്‍ഫാസ്റ്റ് ട്രാന്‍ഫറിന് കളമൊരുങ്ങുന്നു

Image 3
FeaturedFootball

എഡിസണ്‍ കവാനി ഈ സീസണ്‍ അവസാനത്തോടെ ടീം വിടുന്നതോടുകൂടി മറ്റൊരു മുന്നേറ്റനിരക്കാരനെ തേടുകയാണ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബായ പാരീസ് സെന്റ് ജര്‍മ്മന്‍. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ മുന്നേറ്റനര താരം അന്റോണിയോ ഗ്രീസ്മാനെയാണ് പിഎസ്ജി പകരക്കാരനായി പരിഗണിക്കുന്നത്. എന്നാല്‍ ഗ്രീസ്മാനെ ടീമിലെത്തിക്കണമെങ്കില്‍ അതിവേഗ ട്രാന്‍ഫറിന് പിഎസ്ജി ശ്രമിക്കേണ്ടി വരും.

കാരണം ജൂലൈ എഴിനാണ് ഫ്രഞ്ച് ലീഗിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുകയാണ്. ഇനി മൂന്ന് ദിവസം മാത്രമേ അവശേഷിക്കുന്നുളളുവെന്നതിനാല്‍ ഗ്രീസ്മാനെ പരിഗണിക്കുന്നെങ്കില്‍ വേഗത്തില്‍ കാര്യങ്ങള്‍ നീക്കേണ്ടി വരും. മറ്റു ലീഗുകളില്‍ ഒക്ടോബറില്‍ മാത്രമേ ട്രാന്‍സ്ഫര്‍ ജാലകം അടക്കുകയുള്ളൂ.

ബാഴ്‌സയില്‍ മോശം ഫോമില്‍ കളിക്കുന്ന ഗ്രീസ്മാന് കുറച്ചു സമയം മാത്രമേ കളിക്കാന്‍ അവസരവും നല്‍കിയിരുന്നുള്ളു. എന്നിരുന്നാലും ഗ്രീസ്മാനോട് ട്രാന്‍സ്ഫറിനെക്കുറിച്ച് പിഎസ്ജി അഭിപ്രായങ്ങള്‍ ആരായുകയും അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില്‍ അവസാന മിനുട്ടില്‍ മാത്രം ഗ്രീസ്മാനെ ഇറക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗ്രീസ്മാന്‍ ബാഴ്‌സയില്‍ സന്തോഷവാനല്ലെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിഎസ്ജി ഗ്രീസ്മാനെ വാങ്ങുന്നെങ്കില്‍ അതൊരു സൂപ്പര്‍ഫാസ്റ്റ് ട്രാന്‍ഫറായി മാറുമെന്നു സംശയമില്ല.