മരിയ ദി ഗ്രേറ്റ്!, ചരിത്രത്തിലാദ്യമായി പിഎസ്ജി ഫൈനലില്‍

Image 3
FootballISL

ചാമ്പ്യന്‍സ് ലീഗ് സെമിയിയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജെര്‍മ്മന്‍ ഫൈനലില്‍യ ലെപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ലിസ്ബണില്‍ നടന്ന മത്സരത്തില്‍ പിഎസ്ജിയി ഇതാദ്യമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

പിഎസ്ജിയ്ക്കായി അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് അട്ടിമറി വീരന്മാരായ ലെപ്‌സിഗിനെ തോല്‍പിക്കാന്‍ അവര്‍ക്ക് കരുത്തായത്. ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് നിറഞ്ഞുകളിച്ച അര്‍ജന്റീനന്‍ താരം പിഎസ്ജിയ്ക്കായി സംഭാവന നല്‍കിയത്.

13ാം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോള്‍ നേടിയത്. ഡി മരിയ നല്‍കിയ ക്രോസില്‍ ഹെഡറിലൂടെ മര്‍ക്കിനസ് ആയിരുന്നു പി എസ് ജിയെ മുന്നിലെത്തിച്ചത്. 42ാം മിനിറ്റില്‍ പിഎസ്ജിയ രണ്ടാം ഗോള്‍ സ്വന്തമാക്കി. ഗോളിയുടെ പിഴവ് മുതലെടുത്ത് ഡി മരിയ ആയിരുന്നു പിഎസ്ജിയെ ഇത്തവണ മുന്നിലെത്തിച്ചത്.

56ാം മിനിറ്റില്‍ ബെര്‍ണാട് പിഎസ്ജിയ്ക്കായി വീണ്ടും ഗോള്‍ വലകുലുക്കി. ഡി മരിയയായിരുന്നു ഇത്തവണയും ക്രോസിലൂടൈ ഗോളിലേക്ക് വഴിതുറന്നത്. നാളെ നടക്കുന്ന ബയേണും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും പി എസ് ജി ഫൈനലില്‍ നേരിടുക.