ആക്രമണമാണ് അവന്റെ മതം, സങ്കേതിക തികവ് കൂടിയുളള ‘വീരു’വാണവന്‍, എതിരാളികള്‍ പേടിക്കണം

Image 3
CricketIPL

ധനേഷ് ദാമോദരന്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഒരറ്റം കാക്കേണ്ടത് എതിരാളികള്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കൊടുക്കാത്ത തരത്തിലുള്ള ആക്രമണം നിരന്തരമായി അഴിച്ചു വിടുന്ന ഒരു ബാറ്റ്‌സ്മാനെയാണ് . ഇക്കാലഘട്ടത്തില്‍ അതു പോലെ ,അല്ലെങ്കില്‍ അതിനെക്കാളും വേഗത്തില്‍ ബൗളര്‍മാര്‍ ആരെന്നു പോലും നോക്കാതെ പ്രഹരിക്കുന്ന ഒരൊറ്റ ഒരുത്തനേയേ കാണാന്‍ പറ്റൂ .

അത്ഭുത ബാലന്‍ പൃഥ്വി ഷാ ഓരോ ദിവസവും കഴിയുന്തോറും അമ്പരപ്പിക്കുന്ന ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത് . വിജയ് ഹസാരെ യില്‍ റെക്കോര്‍ഡ് റണ്ണടിച്ച് വന്ന ശേഷം IPL ല്‍ ചരിത്രം കുറിക്കുമ്പോഴും ഇവന്‍ അത്രക്ക് വലിയവനാണോ എന്ന സംശയം ഇപ്പഴും ചിലരിലുണ്ട് .അവന് വിദേശ പിച്ചില്‍ കളിക്കാന്‍ പറ്റില്ല പോലും. കഴിഞ്ഞ വര്‍ഷം ന്യൂസിലണ്ട് ടൂറില്‍ അവിടത്തെ പിച്ചില്‍ സന്നാഹ ഏകദിന മാച്ചില്‍ അവന്‍ 148 അടിച്ച കാര്യം പോലും അവര്‍ അറിയുന്നുണ്ടാവില്ല .

പോണ്ടിംഗ് പറയുന്നു .’ അവന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല .അവന് ഒരു രീതിയുണ്ട് .അവന്‍ അങ്ങനെ കളിക്കട്ടെ ‘

ലാറ പറയുന്നു .’എന്റെ 400 തകര്‍ക്കാന്‍ സാധ്യത അവനാണ് ‘

ഏറ്റവും ഒടുവില്‍ U-19 ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ട് വന്ന ഭാവി നായകന്റെ പ്രതിഭയില്‍ ആഭ്യന്തര ക്രിക്കറ്റ് അധികം ശ്രദ്ധിക്കാത്ത കുറച്ച് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മാത്രമേ സംശയമുണ്ടാകു .പന്തിനെയും സിറാജിനെയും ‘Waste’ എന്ന് വിശേഷിപ്പിക്കുന്ന അവര്‍ വിരമിച്ച സച്ചിന്റെ പ്രതിഭയില്‍ പോലും സംശയിക്കുന്നുണ്ടാകും .

ഷായ്ക്ക് ഒരു പോളിസി മാത്രമേ ഉള്ളൂ .അത് ആക്രമണമാണ് .അവിടെ സ്വന്തം വിക്കറ്റിന് വലിയ വിലയില്ല .ആക്രമിക്കുമ്പോള്‍ റണ്‌സ് വരും. ടീമിനും തനിക്കും , സ്വന്തം വിക്കറ്റിന് വലിയ നല്‍കി ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷാ യെ കിട്ടില്ല. മറ്റൊരു യുവതാരവും പുലര്‍ത്താത്ത സമീപനം പുലര്‍ത്തുന്ന അയാളെ പറ്റുമെങ്കില്‍ നാളെത്തന്നെ ഇന്ത്യന്‍ T20 ടിമിന്റ ഓപ്പണര്‍ ആക്കണമെന്ന് ആഗ്രഹിക്കുന്നവരേറെയുണ്ടാകും .

പലരും പറയുന്നു ഈ സെന്‍സേഷന്‍ വീരേന്ദര്‍ സെവാഗ് രണ്ടാമന്നെന്ന് .എന്നാല്‍ സെവാഗിനെക്കാള്‍ മികച്ച ടെക്‌നിക്ക് കൂടി കൈമുതലുള്ള ഈ മുതലിന്റ ഭാവി എന്തായിരിക്കും ??????

കഴിഞ്ഞ മാച്ചിലെ ഹീറോ ശിവം മാവിയുടെ ആദ്യ പന്ത് വൈഡ് .അടുത്ത 6 പന്തുകളും ഷാ ബൗണ്ടറിയിലേക്ക് പായിക്കുമ്പോള്‍ കണ്ട ശിവം മാവിയുടെ ദയനീയ മുഖം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭാവിയില്‍ മറ്റു യുവ ബൗളര്‍മാരുടെ മുഖം കൂടിയാകാന്‍ സാധ്യത ഏറെ . ഒരൊറ്റ ഓവറില്‍ കല്‍ക്കത്തയുടെ സ്‌കോര്‍ 50 റണ്‍സോളം കുറചെന്ന തോന്നലാണ് ഉണ്ടാക്കിയത് . ക്രിക്കറ്റില്‍ ഒരോവറില്‍ 6 ഫോറുകള്‍ കണ്ട സന്ദര്‍ഭങ്ങള്‍ ഒട്ടേറെ .എന്നാല്‍ അത് ആദ്യ ഓവറില്‍ ഒരു 21 കാരില്‍ നിന്നും സംഭവിക്കുക എന്ന അപൂര്‍വ നിമിഷമാണ് കണ്ടത് .

ഡല്‍ഹിഷായുടെ ചിറകില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയായിരുന്നു .
ആദ്യ ഓവറില്‍ 25. രണ്ടാം ഓവറില്‍ 35 , മൂന്നാം ഓവറില്‍ 43 , നാലാം ഓവറില്‍ 57…………..

18 പന്തുകളില്‍ ഷാക്ക് ഈ സീസണിലെ അതിവേഗ അര്‍ധ സെഞ്ചുറിയും . ഷാ നേരിട്ടത് ചില്ലറക്കാരെയല്ല. മാവി ,പ്രസിദ് കൃഷ്ണ ,വരുണ്‍ ചക്രവര്‍ത്തി ,നരൈന്‍, കമ്മിന്‍സ് എല്ലാവരും ലോകോത്തര ബൗളര്‍മാര്‍ എന്നത് അയാളിലെ അപാര പ്രതിഭയെ കാണിക്കുന്നു .

11ാം ഓവറില്‍ നരെന്നെ ഷാ അതിര്‍ത്തി കടത്തി ടീം സ്‌കോര്‍ 100 ലേക്ക് .
14ാം  ഓവറില്‍ കമ്മിന്‍സിനെ സിക്‌സര്‍ പറത്തിയതിനു പിന്നാലെ 46 റണ്‍സെടുത്ത ധവാന്‍ പുറത്താകുമ്പോള്‍ വിജയത്തിന് വെറും 23 റണ്‍ അകലെ മാത്രമായിരുന്നു ഡല്‍ഹി . 10 വിക്കറ്റ് പരാജയം ഒഴിവായ ആശ്വാസം മാത്രമായിരുന്നു എല്ലാ അര്‍ത്ഥത്തിലും ക്ഷീണിച്ച KKR ന് .

രണ്ടാം നമ്പറില്‍ പൃഥ്വിക്കൊപ്പം പന്ത് വരുമ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി കാഴ്ചയുടെ സാംപിള്‍ ആയി കാണാം .നാളത്തെ ഇന്ത്യന്‍ T20 ഓപ്പണിങ്ങ് കൂട്ടുകെട്ട് ഇവരായാല്‍ അത്ഭുതടേണ്ടതില്ല. 41 പന്തില്‍ 82 റണ്‍സടിച്ച് ഷാ മടങ്ങുമ്പോള്‍ ഈ സീസണിലെ ഏറ്റവും മികച്ച ഒരു ഷോയാണ് അവസാനിച്ചത്. ഒരൊറ്റ ഷോട്ട് അകലെ പന്ത് പോയതൊന്നും ഡല്‍ഹിക്ക് ഒരു വിഷയമേ അല്ലായിരുന്നു .

വെറും 17 ഓവറില്‍ 154 മറി കടന്ന ടീമിനെ ഇനി മറ്റുള്ളവര്‍ കൂടുതല്‍ പേടിക്കണം.
റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നെറ്റ്‌സില്‍ പോകാത്ത വ്യത്യസ്തനായ ഷാ ലോകകിക്കറ്റിലെ അടുത്ത വ്യത്യസ്തനാകാനുള്ള തയ്യാറെടുപിലാണെന്ന് കണ്ണടച്ചു പറയാം . ഡല്‍ഹി എല്ലാ അര്‍ത്ഥത്തിലും ഈ സീസണിലെ ഷുവര്‍ ബെറ്റ് ആയി മാറിയിരിക്കുന്നു .കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടത്തിന് അവര്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ ഭാവനാശൂന്യരായ കൊല്‍ക്കത്ത നിലയില്ലാകയത്തിലേക്ക് മുങ്ങുകയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍