അവനെ ഇനി ടീം ഇന്ത്യയില്‍ കളിപ്പിക്കരുത്, തുറന്നടിച്ച് ഗവാസ്‌ക്കറും ഷെയ്ന്‍ വോണും

Image 3
CricketTeam India

ഇന്ത്യന്‍ യുവതാരം പൃത്ഥി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും ഷെയ്ന്‍ വോണും. അഡ്ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പൃത്ഥി പരാജയപ്പെട്ട രീതി ചൂണ്ടി കാട്ടിയാണ് ഇരുവരും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ജേണലിസ്റ്റ് ആയ വിക്രാന്ത് ഗുപ്തയാണ് ഗാവസ്‌കറിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് എത്തിയത്. പൃത്ഥ്വിയുടെ ബാറ്റിങ്ങില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അടുത്ത ടെസ്റ്റില്‍ എന്തായാലും ടീമില്‍ നിന്ന് ഒഴിവാക്കണം. പകരം ഗില്ലിനെ കളിപ്പിക്കണം, വിക്രാന്ത് ഗുപ്തയുടെ ട്വീറ്റില്‍ പറയുന്നു.

ഗാവസ്‌കറിന് പുറമേ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും പൃഥ്വിയെ വിമര്‍ശിച്ച് എത്തി. ഈ സാങ്കേതികത വെച്ച് രാജ്യാന്തര ക്രിക്കറ്റില്‍ പൃഥ്വി ഷാ പ്രയാസപ്പെടും എന്നാണ് ഷെയ്ന്‍ വോണ്‍ പറയുന്നത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി, രണ്ടാം ഇന്നിങ്സില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി.

മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റിരുന്നു. രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഇതോടെ വെറും 93 റണ്‍സ് മാത്രമായി ഓസ്‌ട്രേലിയയുടെ ലീഡ് ചുരുങ്ങി.

വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ഓസ്ട്രേലിയ മുന്‍പിലുമെത്തി. ഇനി വരുന്ന മൂന്ന് ടെസ്റ്റിലും രഹാനെയാവും ഇന്ത്യയെ നയിക്കുക. ബാറ്റിങ് തകര്‍ച്ചയ്ക്ക് പിന്നാലെ കോഹ് ലി ടീം വീടുന്നതും ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുമെന്ന് വ്യക്തം.