വേദനയോടെ പറയട്ടെ, ഗുഡ്‌ബൈ, യാത്രചോദിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനോടും ആരാധകരോടും സഹതാരങ്ങളോടുമെല്ലാം ഹൃദയത്തില്‍ നിന്ന് യാത്ര ചോദിച്ച് യുവതാരം പ്രീതം കുമാര്‍ സിംഗ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിടാവാങ്ങള്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളാണ് പ്രീതത്തിനെ സ്വന്തമാക്കുന്നത്.
‘സഹപ്രവര്‍ത്തകര്‍, പരിശീലകര്‍, മാനേജുമെന്‍, ടീം ഒഫീഷ്യല്‍, ഫിസിയോസ്, ഡോക്ടേഴ്‌സ്.. ബ്ലാസ്‌റ്റേഴ്‌സിലെ എല്ലാവര്‍ക്കും നന്ദി. എന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരുപാട് അനുഭവങ്ങളാണ് എനിക്ക് ഇവിടെ നിന്നും ലഭിച്ചത്. മൂന്ന് വര്‍ഷം നിങ്ങളുടെ ക്ലബില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു’ പ്രീതം പറയുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ച് മഞ്ഞപ്പടയോട്. അവരെപ്പോഴും എന്നെ പിന്തുണച്ചു. അടുത്ത സീസണില്‍ നമ്മുടെ ക്ലബ് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. വേദനയോടെ പറയട്ടെ ഗുഡ്‌ബൈ, മുന്നോട്ടുളള കരിയറില്‍ പ്രതീക്ഷയോടെയുളള സഞ്ചാരത്തിലാണ് ഞാന്‍’ പ്രീതം കൂട്ടിചേര്‍ത്തു.
രണ്ട് വര്‍ഷത്തേയ്ക്കാണ് പ്രീതം കുമാറുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2017 മുതല്‍ ബ്ലാസറ്റേഴ്സിനൊപ്പമുളള പ്രീതത്തിന് പക്ഷെ മഞ്ഞകുപ്പായത്തില്‍ അതികമൊന്നും കളിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ആറ് മത്സരങ്ങളില്‍ മാത്രമാണ് പ്രീതം കുമാര്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേര്‍വ് ടീമിലായിരുന്നു അവസാന സീസണുകളില്‍ താരം കളിച്ചത്. നേരത്തെ മൂന്ന് വര്‍ഷത്തോളം ഷില്ലോംഗ് എഫ്സിയ്ക്കായും പ്രീതം കളിച്ചിട്ടുണ്ട്.
അതെസമയം സീസണ് മുന്നോടിയായി നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചിരിക്കുന്നത്. ഐഎസ്എല്‍ കളിയ്ക്കാം എന്ന പ്രതീക്ഷയോടെയാണ് ഈസ്റ്റ് ബംഗാള്‍ വലിയ ഒരുക്കങ്ങള്‍ നടത്തുന്നത്.