ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുളള അവസരം ചോദിച്ച് എടികെ സൂപ്പര്‍ താരം

Image 3
FootballISL

ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെയുടെ ബംഗാളില്‍ നിന്നുളള സൂപ്പര്‍ താരം പ്രീതം കോട്ടാലിന് ഒരു മോഹമുണ്ട്. അത് മറ്റൊന്നുല്ല കേരള ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടാല്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

തനിക്ക് ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും മഞ്ഞപ്പടയുടെ ഭാഗമാകുമെന്നാണ് എടികെയുടെ പ്രധാന താരങ്ങളിലൊരാള്‍കൂടിയായ പ്രീതം കോട്ടാല്‍ പറയുന്നത്. കൊച്ചിയിലെ നിറഞ്ഞ കവിഞ്ഞ കേരളത്തിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുക വല്ലാത്തൊറു അനുഭവമായിരിക്കുമെന്നും കോട്ടാല്‍ കൂട്ടിചേര്‍ത്തു.

അതെസമയം എടികെയ്‌ക്കൊപ്പം മോഹന്‍ ബഗാന്‍ ലയിച്ചതിനേയും പ്രീതം സ്വാഗതം ചെയ്തു. ഇത് കൂടുതല്‍ കരുത്തുറ്റ ടീമായി മാറാന്‍ എടികെയ്ക്കാകുമെന്നും എഎഫ്‌സി കപ്പി വിജയം വരെ സ്വന്തമാക്കാനാകുമെന്നും പ്രീതം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എടികെ പരിശീലകന്‍ ഹബാസിനെ പ്രശംസകൊണ്ട് മൂടിയ പ്രീതം അദ്ദേഹത്തിന്റെ പരിശീന രീതികളേയും പ്രശംസിച്ചു. റോയ് കൃഷ്ണ മുതല്‍ കോമള്‍ തട്ടാല്‍ വരെയുളള താരങ്ങളെ ഒരു പോലെ പരിഗണിക്കുന്ന പരിശീലകനാണെന്ന് പറഞ്ഞ പ്രീതം ഹബാസിന് കീഴില്‍ കളിക്കുന്നത് താനേറെ ആസ്വദിക്കുന്നതായും കൂട്ടിചേര്‍ത്തു.

ഡല്‍ഹി ഡൈനാമോസില്‍ നിന്ന് കഴിഞ്ഞ സീസണില്‍ എടികെയിലെത്തിയ പ്രീതം 27 മത്സരങ്ങളില്‍ കൊല്‍ക്കത്തന്‍ ടീമിനായി ബൂട്ടണിഞ്ഞിരുന്നു. ഒരു ഗോളും ഈ പ്രതിരോധ താരം സ്വന്തമാക്കി. മോബന്‍ ബഗാന്‍, പൂണ സിറ്റി, ഇന്ത്യന്‍ ആരോസ് തുടങ്ങി ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുളള താരമാണ് പ്രീതം.

ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായ ഈ 26 കാരന്‍ ഇതിനോടകം തന്നെ 36 രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് യോഗ്യ മത്സരങ്ങളിലും പ്രീതം കളിക്കുന്നുണ്ട്.