സ്‌റ്റോക്‌സിന് പിന്നാലെ മറ്റൊരു താരം കൂടി പിന്മാറി, കോഹ്ലിയുടെ മുന്നറിയിപ്പ് ശരിയാകുന്നു

ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേയ്ക്ക് വിരമിട്ട ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റേ പാത പിന്തുടര്‍ന്ന് മറ്റൊരു ക്രിക്കറ്റ് താരവും. പ്രമുഖ ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് താരം അമേലിയ കെര്‍ ആണ് ക്രിക്കറ്റില്‍ നിന്ന് താല്‍കാലികമായി ഉപേക്ഷിച്ചത്.

മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് അമേലിയയുടെ പിന്മാറ്റം. ന്യൂസിലന്‍ഡിന്റെ വരുന്ന ഇംഗ്ലീഷ് പര്യടനത്തില്‍ അമേലിയ കളിക്കില്ല.

‘ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എന്റെ സപ്പോര്‍ട്ട് നെറ്റ് വര്‍ക്കുമായുള്ള വിശകലനത്തിനൊടുവില്‍ മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇപ്പോള്‍ എടുക്കാനാവുന്ന ഏറ്റവും മികച്ച തീരുമാനം ഇതാണ്ട കെര്‍ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാനസിക ആരോഗ്യം മുന്‍നിര്‍ത്തി സ്‌റ്റോക്‌സിന് പിന്നാലെ കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ കളിയില്‍ നിന്ന് വിട്ട് നില്‍ക്കാമെന്നാണ് കോഹ്ലി മുന്നറിയിപ്പ് നല്‍കിയത്.

കോവിഡിനെ തുടര്‍ന്ന് ഏവര്‍ക്കും പ്രയാസം നേരിടുന്ന സാഹചര്യങ്ങളാണ് ചുറ്റിലും. കുടുംബത്തെ വിട്ടു നില്‍ക്കേണ്ടി വരുന്നതും ബയോ ബബിളും ക്വാറന്റൈന്‍ കാലയളവുമെല്ലാം ദുഷ്‌കരമാണെന്ന് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡെവൈന്‍ പറഞ്ഞു.

41 ഏകദിനങ്ങളാണ് കെര്‍ കിവീസിന് വേണ്ടി കളിച്ചത്. നേരത്തെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് മാനസികാരോഗ്യം ചൂണ്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ സ്റ്റാര്‍ ജിംനാസ്റ്റിക്സ് താരമായ സിമോണ്‍ ബൈല്‍സ് മൂന്ന് മത്സരങ്ങളില്‍ നിന്ന് പിന്മാറല്‍ പ്രഖ്യാപിച്ചാണ് ലോകത്തെ ഞെട്ടിച്ചത്.

You Might Also Like