പ്രശാന്തിന്റെ കാര്യത്തില്‍ തീരുമാനമായി, നിലപാടെടുത്ത് ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പ്രശാന്ത് ഈ സീസണിലും ക്ലബില്‍ തുടരും. ഒരു വര്‍ഷത്തേക്ക് പ്രശാന്തുമായുളള കരാര്‍ ബ്ലാസ്റ്റേഴ്‌സ് പുതുക്കി. കോഴിക്കോടുക്കാരാനായ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സിനായി 31 മത്സരങ്ങളില്‍ കളിച്ചിട്ടുളള താരമാണ്.

ഒരു ഗോളും ബ്ലാസ്റ്റേഴ്‌സിനായി ഈ വിംഗര്‍ നേടിയിട്ടുണ്ട്. വിംഗകള്‍ക്കിടയിലെ വേഗതയാണ് പ്രശാന്തിന്റെ സവിശേഷത. എന്നാല്‍ പലപ്പോഴും താരം ആരാധകരുടെ വിമര്‍ശനത്തിനും ഇരയാകാറുണ്ട്.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളര്‍ന്ന പ്രശാന്ത് ബ്ലാസ്റ്റേഴ്‌സില്‍ കൂടാതെ ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയിലും ഒരു വര്‍ഷം ലോണില്‍ കളിച്ചിട്ടുണ്ട്. 10 മത്സരങ്ങളില്‍ ചെന്നൈയ്ക്കായി കളിച്ച പ്രശാന്ത് ഒരു ഗോളും നേടിയിരുന്നു.

ഇരുപത്തിരണ്ടുകാരനായ പ്രശാന്ത് കഴിഞ്ഞ സീസണുകളില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. 2016 മുതലാണ് പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്.