റാങ്കിംഗില്‍ ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്, നാണംകെട്ട് ബംഗളൂരുവും എടികെയും

Image 3
FootballISL

ലോക്ഡൗണ്‍ കാലത്തെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ഐഎസ്എല്‍ ക്ലബുകളുടെ റാങ്കിംഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഒന്നാം റാങ്കാണ് ലോക്ഡൗണിലും ബ്ലാസ്റ്റേഴസ് അനായാസം നിലനിര്‍ത്തിയത്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ടിക്ക് ടോക്ക്, യൂട്യൂബ്, ഗൂഗില്‍, ബിംഗ് ആന്‍ഡ് ബൈഡു എന്നിവിടങ്ങളിലെ വിവിധ ഐഎസ്എല്‍ ക്ലബുകളുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയാണ് പോവാ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് വാല്യൂവേഷന് പ്രധാനമായും ഉപയോഗിക്കുന്ന കണക്ക് ഇതാണ്.

ബ്ലാസ്റ്റേഴ്സിന് പിന്നാലെ ലോക്സൗണ്‍ കാലത്ത് ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ എട്ടാം സ്ഥാനം മാത്രം ഉളള ക്ലബാണ് ലോക്ഡൗണ്‍ കാലത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

എഫ്സി ഗോവ മൂന്നാമതും, ചെന്നൈയിന്‍ എഫ്സി നാലാം സ്ഥാനത്തും എത്തി. ഒഡീഷ എഫ്സിയാണ് അഞ്ചാമത്. മുംബൈ സിറ്റി എഫ്സി ആറാമതും ഹൈദരാബാദ് എഫ്സി ഏഴാം സ്ഥാനത്തുമെത്തി.

എന്നാല്‍ ഒരു വര്‍ഷത്തെ കണക്കില്‍ രണ്ടാമതുളള ബംഗളൂരു ലോക്ഡൗണ്‍ കാലത്ത് എട്ടാം സ്ഥാനത്തേക്കാണ് പിന്തുളളപ്പെട്ടത്. മൂന്നാം സ്ഥാനത്തുളള എടികെ ലോക്ഡൗണ്‍ കാലത്ത് ഒന്‍പതാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുളള നോര്‍ത്ത് ഈസ്റ്റ് ലോക്ഡൗണ്‍ കാലത്ത് 10ാം സ്ഥാനത്തേക്കും വീണു.