റയൽ മാഡ്രിഡിനു യൂറോപ്പ കളിക്കേണ്ടി വരുമോ? രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഇതാണ്

ഉക്രെനിയൻ ക്ലബ്ബായ ഷാക്തർ ഡോണെസ്കിനെതിരെ  ചാമ്പ്യൻസ്‌ലീഗിൽ അടിപതറിയത്  റയൽ മാഡ്രിഡിനു വലിയ സമ്മർദ്ദമാണുണ്ടാക്കിയിരുന്നത്.  ചാമ്പ്യൻസ്‌ലീഗിൽ നിന്നും യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെടുമോയെന്ന ആശങ്കയിലാണ് ലോകത്തെ മുഴവൻ റയൽ മാഡ്രിഡ്‌ ആരാധകരും. നിലവിൽ ഏഴു പോയിന്റുമായി  ഷാക്തർ ഡോണെസ്കിനു താഴെ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡിന്റെ സ്ഥാനം.

ഇനി ബാക്കിയുള്ളത് ഒരു മത്സരം മാത്രമാണെന്നുള്ളത് ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള ഇന്റർ മിലാനും അവസരം നൽകുന്നുണ്ടെന്നത് ഗ്രൂപ്പിലെ അവസാന രണ്ടു മത്സരങ്ങളെ നിർണായകമാക്കുന്നുണ്ട്. എന്നാൽ ഷാക്തർ ഡോണെസ്കിനെതിരെ രണ്ടു മത്സരങ്ങളും തോൽവി പിണഞ്ഞതാണ് കാര്യങ്ങൾ റയൽ മാഡ്രിഡിനു കൂടുതൽ സങ്കീർണമാകുന്നത്. ഇതോടെ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായുള്ള മത്സരം റയൽ മാഡ്രിഡിനു നിർണായകമായേക്കും.

ബൊറൂസിയക്കെതിരെ റയൽ മാഡ്രിഡിനു വിജയം നിർബന്ധമാണ് ഒരു സമനില പോലും റയൽ മാഡ്രിഡിനു അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത കൂടുതൽ സങ്കീർണമായേക്കും. സമനിലയായാൽ ഇന്ററും ഷാക്തറുമായുള്ള മത്സരഫലത്തിനായി റയൽ മാഡ്രിഡിനു കാത്തിരിക്കേണ്ടി വരും. ഷാക്തറിന് സമനിലയോ വിജയമോ നേടാനായാൽ റയൽ മാഡ്രിഡിനു യൂറോപ്പ കളിക്കേണ്ടി വരും.

ഷാക്തറുമായി തോൽവി പിണഞ്ഞാൽ യൂറോപ്പ ലീഗിനുള്ള യോഗ്യത പോലും ചിലപ്പോൾ റയൽ മാഡ്രിഡിനു നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം ഷാക്തറുമായുള്ള മത്സരത്തിൽ ഇന്ററിനു വിജയിക്കാനായാൽ റയൽ മാഡ്രിഡ്‌ ഷാക്തർ ഡോണെസ്കിനു കീഴെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും. റയൽ മാഡ്രിഡുമായി രണ്ടു മത്സരങ്ങളിലും വിജയിക്കാനായതാണ് ഷാക്തറിനു കൂടുതൽ മുൻ‌തൂക്കം നൽകുന്നത്. എന്തായാലും ബൊറൂസിയ ഡോർമുണ്ടുമായുള്ള മത്സരത്തിന്റെ ഫലമായിരിക്കും റയലിന്റെ ഭാവിയിൽ നിർണയിക്കുന്നത്.

You Might Also Like