ക്രിസ്ത്യാനോയുടെ റെക്കോർഡിന് വേണ്ടിയല്ല പോർച്ചുഗൽ കളിക്കുന്നത്, വ്യക്തമാക്കി പോർച്ചുഗൽ പരിശീലകൻ

ഫ്രാൻ‌സിനെതിരെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു പോർചുഗലിനു തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ആ തോൽവിയോടെ പോർച്ചുഗലിനെ മറികടന്നു ഫ്രാൻസ് നേഷൻസ് ലീഗ് സെമി ഫൈനലിനു യോഗ്യത നേടിയിരുന്നു. മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും പോർചുഗലിനായി മറ്റൊരു റെക്കോർഡിനരികെയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

നാഷണൽ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡിന് വെറും ഏഴു ഗോളിനു പിറകിലാണ് ക്രിസ്ത്യാനോ റൊണാൾഡോയുള്ളത്. ഇറാൻ തരാൻ അലി ദെയിയുടെ 109 ഗോളുകളെന്ന റെക്കോർഡിനോപ്പമെത്താനുള്ള ശ്രമത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ പോർച്ചുഗൽ ടീമംഗങ്ങൾ അതിനായി ക്രിസ്ത്യനോയെ സഹായിക്കുമോയെന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പോർട്ടുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്.

” ഇല്ല, തീർച്ചയായും ഇല്ല, ആരും ക്രിസ്ത്യാനോയുടെ റെക്കോർഡിനെ കുറിച്ചു ചിന്തിക്കില്ല. അവർ ഒരിക്കലും ഗോളടിക്കാനായി കിട്ടുന്ന അവസരം മറ്റൊരാൾക്ക് നൽകില്ല. ക്രിസ്ത്യാനോ പോലും അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല. ക്രിസ്ത്യാനോ ക്രിസ്ത്യാനോക്ക് വേണ്ടപ്പോൾ ഗോൾ നേടും. അവർ അതിനെക്കുറിച്ചായിരിക്കില്ല ചിന്തിക്കുന്നത്.” ഫെർണാണ്ടോ സന്തോഷം വ്യക്തമാക്കി.

ക്രൊയേഷ്യയുമായി നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പോർട്ടുഗലിനു വിജയിക്കാൻ സാധിച്ചിരുന്നു. റൂബൻ ഡയസിന്റെ ഇരട്ട ഗോളുകളും ജാവോ ഫെലിക്സും ലക്ഷ്യം കണ്ടപ്പോൾ ക്രിസ്ത്യാനോക്ക് ഈ മത്സരത്തിലും ഗോൾ നേടാനായില്ല. ഈ വർഷത്തിൽ ഇനി അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്തതിനാൽ ക്രിസ്ത്യാനോക്ക് റെക്കോർഡിനൊപ്പമെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.

You Might Also Like