ഗ്രൗണ്ടില്‍ 20 ഫീല്‍ഡര്‍മാര്‍ ഉളളതായി എനിക്ക് തോന്നി, അവസാന പന്ത് സിക്‌സ് അടിച്ചതിനെ കുറിച്ച് പൂരാന്‍
ഐ.പി.എല്ലില്‍ ബംഗളൂരുവിനെതിരായ മത്സരത്തില്‍ അവസാന പന്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിജയിച്ച് കയറിയത്. രണ്ടോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വേണ്ടിയിരുന്നിടത്ത് നിന്നാണ് പഞ്ചബ് മത്സരം നാടകീയതകള്‍ക്ക് വിട്ടുകൊടുത്തത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഗെയില്‍ റണ്ണൗട്ടായതോടെ മത്സരം ജയിക്കാന്‍ ഒരു പന്തില്‍ ഒരു റണ്‍സ് വേണമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍.
പിന്നാലെ എത്തിയ നിക്കോളാസ് പൂരന്‍ ആ പന്ത് സിക്‌സ് അടിച്ചതോടെ പഞ്ചാബ് ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്. ഐ.പി.എല്‍ പ്രേമികള്‍ ഏറെ സമ്മര്‍ദ്ദത്തോടെ കണ്ട ഓവര്‍ തനിക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പൂരന്‍.
‘അവസാന ഓവര്‍ ശരിക്കും ഡല്‍ഹിക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ പോരാട്ടം പോലെയാണ് എനിക്ക് തോന്നിയത്. ആ കളിയില്‍ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മതിയായിരുന്നിട്ടും മത്സരം ടൈ ആവുകയായിരുന്നു. പിന്നീട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയും ചെയ്തു. ഒരുപാട് കാര്യങ്ങളാണ് ബാംഗ്ലൂരിനെതിരെ അവസാന പന്ത് കളിക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അത്തരമൊരു പൊസിഷനില്‍ എത്താന്‍ എനിക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. ഫീല്‍ഡില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 20 പേരുള്ളതായിട്ടാണ് എനിക്ക് തോന്നിയത്’ പൂരാന്‍ പറഞ്ഞു.
ഗെയിലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്നും പൂരാന്‍ പറഞ്ഞു. ‘തുടക്കത്തില്‍ പതിയെ കളിക്കാനുള്ള ഗെയിലിന്റെ തീരുമാനം മികച്ചതായിരുന്നു. കാരണം ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം കുറച്ചുകാലം വിട്ടുനില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. തുടക്കത്തില്‍ ക്ഷമയോടെ കളിച്ച ശേഷം അടിച്ചു തകര്‍ക്കുന്ന രീതി തന്നെയാണ് ഗെയ്ല്‍ ഈ മത്സരത്തിലും പിന്തുടര്‍ന്നത്’ പൂരന്‍ പറഞ്ഞു.
Sharjah recap courtesy @mayankcricket & @nicholas_47
The #KXIP duo speak about the last over thriller & Pooran explains why the Universe Boss is the greatest T20 player according to him. This is a must watch.
📹📹https://t.co/STWEPGj9gq #Dream11IPL pic.twitter.com/3j2rf5sgJy
— IndianPremierLeague (@IPL) October 16, 2020
ഓപ്പണറായി ഇറങ്ങിയിരുന്ന ഗെയ്ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തില്‍ ഗെയ്ല്‍ 45 ബോളില്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സും നേടി. നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.