അതേ തെറ്റ് പൊള്ളാര്‍ഡും ചെയ്തു, കടുത്ത ശിക്ഷ നല്‍കണമെന്ന് ക്രിക്കറ്റ് ലോകം

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണില്‍ ഇതേവരെ മങ്കാദിംഗ് നടന്നിട്ടില്ലെങ്കിലും അതേ പറ്റിയുളള ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് മങ്കാദിംഗ് വിവാദം വീണ്ടും ചുടുപിടിച്ചത്.

ഇപ്പോഴിതാ അതേ പൊള്ളാര്‍ഡ് തന്നെ ആ തെറ്റ് ചെയ്തതോടെ രൂക്ഷ വിമര്‍ശനമാണ് മുംബൈ താരം നേരിടുന്നത്. പഞ്ചാബിനെതിരെ ഷമി എറിഞ്ഞ അവസാന ഓവറിലാണ് പൊള്ളാര്‍ഡ് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തേക്കിറങ്ങിയത്. മുംബൈ ഇന്നിങ്സിന്റെ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയിലാണ് സംഭവം.

സ്‌കോര്‍ ഉയര്‍ത്താന്‍ ഓരോ ബോളും പ്രയോജനപ്പെടുത്താന്‍ മുംബൈ ശ്രമിക്കുകയായിരുന്നു ഈ സമയം. ക്രീസ് ലൈനില്‍ നിന്ന് ഇത്രയും മുന്‍പോട്ട് കയറി നിന്നതിന് ശിക്ഷ നല്‍കണം എന്ന് കമന്ററി ബോക്സിലുണ്ടായ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് സിഎസ്‌കെ താരം ബ്രാവോയും മുസ്താഫിസൂറിന്റെ ഡെലിവറി നേരിടാന്‍ ക്രീസ് ലൈനില്‍ നിന്ന് ഏറെ മുന്‍പിലോട്ട് കയറിയിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്ന് ഹര്‍ഷ ബോഗ്ലെ, സൈമണ്‍ ഡൗള്‍ എന്നിവര്‍ പറഞ്ഞു.