ഡുപ്ലെസി നഷ്ടപ്പെടുത്തിയത് മത്സര ജയം തന്നെയായിരുന്നു, പോരാളി തെളിയിച്ചത് താനാണ് മുംബൈയുടെ ഏറ്റവും മൂല്യമുള്ള കളിക്കാരന്‍ എന്നാണ്

Image 3
CricketIPL

സംഗീത് ശേഖര്‍

തകര്‍പ്പന്‍ ഫോമിലുള്ള ഡ്യൂപ്ലെസിയോടൊപ്പം ചെന്നൈയുടെ സമീപകാലത്തെ ഏറ്റവും മികച്ച പര്‍ച്ചേസ് തന്നെയായ മൊയിന്‍ അലി ചേര്‍ന്നപ്പോള്‍ ചെന്നൈക്ക് കിട്ടിയത് തകര്‍പ്പന്‍ തുടക്കമാണ്. പവര്‍ പ്‌ളേക്ക് ശേഷം ബൗളര്‍മാരെ അതിര്‍ത്തി കടത്തി റണ്‍ നിരക്ക് താഴാതെ നോക്കുന്ന ക്രിസ് ഗെയില്‍ റോള്‍ ചെയ്യുന്ന മൊയിന്‍ അലി കളിച്ച ടോപ് ഇന്നിങ്‌സിനു ശേഷവും ചെന്നൈ ടോട്ടല്‍ 175+ ലൊതുങ്ങുമായിരുന്നു എന്ന് തന്നെ കരുതുന്നു.

ഇന്‍ കംസ് അമ്പാട്ടി റായിഡു, ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന്. ജസ്പ്രീത് ബുമ്രയും ബോള്‍ട്ടും അടങ്ങുന്നൊരു ബൗളിംഗ് നിരയെ ക്ലബ് ബൗളര്‍മാരെ പോലെ ഹാന്‍ഡില്‍ ചെയ്യാന്‍ കെല്‍പുള്ള വേറൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ തല്‍ക്കാലമില്ല. ചെന്നൈ മധ്യനിരയിലെ എന്‍ഫോഴ്‌സര്‍ റായിഡു തന്നെയാണ്. അധികം പന്തുകള്‍ മിസ്സാക്കാതെ അതിന് ശ്രമിക്കുന്ന കാരണം റായിഡുവിനു പരാജയത്തിന്റെ പെര്‍സന്റെജ് കൂടുതലാണ് ഈ ഐ. പി. എല്ലില്‍ എന്നിരിക്കെ സ്ഥിതി വ്യത്യസ്തമായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തേക്കും ഓഫ് സ്റ്റമ്പിന് പുറത്തേക്കും ഷഫിള്‍ ചെയ്ത ശേഷം അനായാസം ഇരുവശത്തേക്കും കളിക്കുന്ന ലോഫ്റ്റഡ് ഷോട്ടുകള്‍ ഏതൊരു ബൗളിംഗ് നിരയുടെയും താളം തെറ്റിക്കും. ബുമ്രയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് പതിച്ചൊരു യോര്‍ക്കര്‍ ശ്രമം അല്പമൊന്നു മിസ്സായതും കവറിന് മുകളിലൂടെ സിക്‌സറിനു പറത്തിയ റായിഡു ബോള്‍ട്ടിന്റെ ഒരു സ്ലോവര്‍ പന്ത് കൃത്യമായി പിക് ചെയ്തു മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തുമ്പോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്തൊരു ബാറ്റ്സ്മാനാണ് ക്രീസിലെന്നത് രോഹിത് ശര്‍മ്മ തിരിച്ചറിഞ്ഞു കാണണം.

വിത്തൌട്ട് എ സൂര്യകുമാര്‍ സ്‌പെഷ്യല്‍, ഈയൊരു റണ്‍ ചേസ് ഏതാണ്ട് അസാധ്യമാണെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഘടന ഒന്ന് വേറെ തന്നെയാണെന്നു ഒരിക്കല്‍ക്കൂടെ തെളിയിച്ച മത്സരമാണ് വരുന്നതെന്ന് കടുത്ത മുംബൈ ആരാധകര്‍ പോലും കരുതിയിരിക്കില്ല. മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിര എങ്ങനെയാണ് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നതിനൊരു പെര്‍ഫെക്ട് എക്സാമ്പിള്‍ തന്നെയായിരുന്നു അവരുടെ റണ്‍ ചേസ്. ടോപ് 3 കാര്യമായ സംഭാവനയില്ലാതെ മടങ്ങിയ ശേഷമാണ് മുംബൈ തങ്ങളെങ്ങനെയാണൊരു ചാമ്പ്യന്‍ ടീമായതെന്നതിനു തെളിവ് നിരത്തുന്നത്.

മഹേന്ദ്രസിംഗ് ധോണിക്ക് കൃത്യമായൊരു പ്ലാനുണ്ടായിരുന്നു, ഫീല്‍ഡും കൃത്യമായിട്ടായിരുന്നു സെറ്റ് ചെയ്യപ്പെട്ടിരുന്നത്. കൃത്യമായൊരു ഹിറ്റിങ് സോണുള്ള പൊള്ളാര്‍ഡിന് പന്ത് അതെ സോണില്‍ ഫീഡ് ചെയ്തു കൊടുത്ത ബൗളര്‍മാര്‍ ധോണിയെ നിരാശപ്പെടുത്തി കാണണം. പ്രോപ്പര്‍ ഷോര്‍ട്ട് പിച്ച്ഡ് പന്തുകളോ വൈഡ് യോര്‍ക്കറുകളൊയില്ലാതെ എറിഞ്ഞു കൊണ്ടിരുന്ന ചെന്നൈ ബൗളിംഗ് നിരക്ക് മേല്‍ കരന്‍ പൊള്ളാര്‍ഡ് എന്ന ബീസ്റ്റ് അണ്‍ ലീഷ് ചെയ്തിറങ്ങിയപ്പോള്‍ കളി മുംബൈയുടെ കയ്യിലായിരുന്നു.

ജഡേജയുടെ മൂന്നാം ഓവറില്‍ തന്നെ സ്പിന്‍ എന്ന ഓപ്ഷന്‍ ധോണിയുടെ കയ്യില്‍ നിന്നെടുത്തു കളഞ്ഞ പൊള്ളാര്‍ഡ് ബ്രൂട്ടല്‍ പവര്‍ ഉപയോഗിച്ച് ചെന്നൈ പേസര്‍മാരെ അനായാസം സ്ട്രയിറ്റ് ബൗണ്ടറി കടത്തി കൊണ്ടേയിരുന്നു. പൊള്ളാര്‍ഡ് തന്റെ മൂഡിലായി കഴിഞ്ഞതിന് ശേഷം ബൗളര്‍ തന്റെ മികച്ച പന്തുകള്‍ എറിഞ്ഞാലും ഫലം സെയിമായിരിക്കും. ഡ്യൂപ്ലെസി ഡ്രോപ്പ് ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഈ മാച്ച് തന്നെയായിരുന്നു.യൂ സിംപ്ലി കാണ്ട് ഡ്രോപ്പ് പൊള്ളാര്‍ഡ്…

അവസാന ഓവറില്‍ പൊള്ളാര്‍ഡ് സിംഗിളുകള്‍ നിഷേധിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും മുംബൈ ആരാധകര്‍ക്കും സമ്മര്‍ദ്ദമുണ്ടെങ്കിലും പൊള്ളാര്‍ഡിന് സമ്മര്‍ദ്ദമൊന്നുമില്ല.ഏതാണ്ട് ഒറ്റക്ക് തന്നെ മത്സരം ഫിനിഷ് ചെയ്തു കൊണ്ടാണ് മുംബൈയുടെ ഏറ്റവും മൂല്യമുള്ള കളിക്കാരന്‍ തന്നെയാണ് താനിന്നുമെന്നു പോരാളി തെളിയിക്കുന്നത്.

ഹെല്‍ ഓഫ് ആന്‍ ഇന്നിംഗ്‌സ്, ടെക് എ ബൗ കരന്‍ പൊള്ളാര്‍ഡ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍