എന്റെ സ്വപ്നക്ലബ്ബാണത്,ആരാണ് അവർക്കായി കളിക്കാനാഗ്രഹിക്കാത്തതെന്നു പോൾ പോഗ്ബ

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൂപ്പർതാരം പോൾ പോഗ്ബയുടെ മോശം പ്രകടനം മൂലം നിലനിൽപ് ആശങ്കയിലായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും റയൽ മാഡ്രിഡ് തന്റെ സ്വപ്ന ക്ലബ്ബാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പോഗ്ബ. ഒരിക്കൽ സിദാന്റെ കീഴിൽ കളിക്കാനാവുമെന്ന് തന്നെയാണ് പോഗ്ബയുടെ പ്രതീക്ഷ.

2016ൽ റെക്കോർഡ് തുകയ്ക്കാണ് യുവന്റസിൽ നിന്നും യുണൈറ്റഡ് പോഗ്ബയെ സ്വന്തമാക്കുന്നത്. പിന്നീട് യൂണൈറ്റഡിനു വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും കഴിഞ്ഞ സീസൺ മുതൽ പരിക്കുമൂലം നിർവധി മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ തിരിച്ചു വന്നതിനു ശേഷം പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനിതുവരെ കഴിഞ്ഞിട്ടില്ലെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഞാനിപ്പോൾ മാഞ്ചസ്റ്റർ യുണിറ്റെഡിലാണുള്ളത്, ഒപ്പം ഞാൻ എന്റെ ക്ലബ്ബിനെ സ്നേഹിക്കുന്നു. എല്ലാ താരങ്ങളും റയൽ മാഡ്രിഡിനു വേണ്ടി കളിക്കാനിഷ്ടപ്പെടുന്നു. അതെന്റെയും ഒരു സ്വപ്നമാണ്. ഒരിക്കൽ അതു സാധ്യമാവും. പക്ഷെ ഞാനിപ്പോൾ മാഞ്ചസ്റ്ററിലാണുള്ളത്.”

“ഞാൻ എന്റെ ക്ലബ്ബിനെ സ്നേഹിക്കുന്നു. അവിടം എനിക്ക് സന്തോഷം തരുന്നുണ്ട്. ഒപ്പം ക്ലബ്ബിനെ അർഹതപ്പെട്ട സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ എന്തും ചെയ്യാൻ എനിക്കാഗ്രഹമുണ്ട്. എന്റെ സഹത്തരങ്ങളെ പോലെ ക്ലബ്ബിനായി എല്ലാം നൽകാനും ഞാൻ തയ്യാറാണ്. മികച്ച തലത്തിലേക്ക് തിരിച്ചുവരാൻ തന്നെയാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു.” ഫ്രാൻസിനൊപ്പമുള്ള പോഗ്ബ വ്യക്തമാക്കി.